കാസർകോട്: കാഞ്ഞങ്ങാട് പുതിയ കോട്ടയിലെ ബീവറേജസ് കോര്‍പ്പറേഷന്റെ വിദേശമദ്യ ചില്ലറ വില്‍പ്പന ശാലയില്‍ വന്‍ തീപിടുത്തം. ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് സംഭവം. ലക്ഷങ്ങളുടെ നഷ്ടമുണ്ടാകുമെന്നാണ് വിലയിരുത്തുന്നത്. ഫയര്‍ഫോഴ്‌സും പോലീസും നാട്ടുകാരും ചേര്‍ന്നാണ് തീ അണച്ചത്. അപകട കാരണം വ്യക്തമല്ല.
