കാണാതായ സുഖോയ് വിമാനത്തിലെ പൈലറ്റുമാരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി

  • Post category:news
  • Reading time:1 min read
You are currently viewing കാണാതായ സുഖോയ് വിമാനത്തിലെ പൈലറ്റുമാരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി

ന്യൂഡല്‍ഹി: ചൈന അതിര്‍ത്തിയില്‍ കാണാതായ സുഖോയ്-30 വ്യോമസേന വിമാനത്തിലെ പൈലറ്റുമാരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. അരുണാചല്‍ അതിര്‍ത്തിയിലെ വനപ്രദേശത്തുനിന്നുമാണ് മലയാളി പൈലറ്റ് ലെഫ്റ്റനന്റ് അച്ചുദേവ്, ദിവേശ് പങ്കജ് എന്നിവരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. കോഴിക്കോട് പന്തീരങ്കാവ് പന്നിയൂര്‍ക്കളം സ്വദേശിയാണ് അച്ചുദേവ്.

മെയ് 23-നാണ് ആസാം-അരുണാചല്‍പ്രദേശ് അതിര്‍ത്തിയില്‍ രണ്ടു പൈലറ്റുമാരുമായി വിമാനം കാണാതായത്. രണ്ടു ദിവസത്തിന് ശേഷം വിമാനത്തിന്റെ അവശിഷ്ടങ്ങളും ബ്ലാക്‌ബോക്‌സും കണ്ടെത്തിയെങ്കിലും പൈലറ്റുമാരെക്കുറിച്ച് ഒരു വിവരവും ലഭിച്ചിരുന്നില്ല. പരിശീലന പറക്കലിനിടെയാണ് വിമാനം റഡാറില്‍ നിന്നും അപ്രത്യക്ഷമായത്. തേസ്പൂര്‍ വിമാനത്താവളത്തില്‍ നിന്നും 60 കിലോമീറ്റര്‍ അകലെ ബിശ്വനാഥ് ജില്ലയില്‍ നിന്നാണ് വിമാനം അപ്രത്യക്ഷമായത്.

0Shares