ഹൈദരാബാദ്: കാമുകനുമായി വീഡിയോ കോള്‍ ചെയ്യുന്നതിനിടെ എം.ബി.എ വിദ്യാര്‍ഥിനി ലൈവായി തൂങ്ങിമരിച്ചു. ആന്ധ്രപ്രദേശിലെ അനന്തപുര്‍ സ്വദേശിനി ഹനീഷ ചൗധരി എന്ന വിദ്യാര്‍ഥിനിയാണ് തൂങ്ങി മരിച്ചത്. കൊമ്പള്ളിയിലെ സ്വകാര്യ ഹോസ്റ്റലിലാണ് സംഭവം. കൊമ്പള്ളിയിലെ ശിവശിവാനി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് കോളെജില്‍ രണ്ടാം വര്‍ഷ എംബിഎ വിദ്യാര്‍ഥിനിയായിരുന്നു. ദക്ഷിഷ് പട്ടേല്‍ എന്ന യുവാവുമായി ഹനീഷയ്ക്ക് അടുപ്പമുണ്ടായിരുന്നതായാണ് വിവരം. ഇയാളുമായാണ് കഴിഞ്ഞ ദിവസം ഹനീഷ വീഡിയോ കോള്‍ ചെയ്തിരുന്നത്. ഇടയ്ക്ക് ഇരുവരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. താന്‍ മരിക്കുകയാണെന്ന് തമാശ രൂപേണ പറഞ്ഞ് ഹനീഷ തന്റെ കോള്‍ അവസാനിപ്പാക്കാതെ കണ്മുന്നില് ഹോസ്റ്റല്‍ മുറിയിലെ സീലിങ് ഫാനില്‍ തൂങ്ങി മരിക്കുകയായിരുന്നുവെന്നു ദക്ഷിഷ് പറയുന്നു.
മരിക്കുന്നത് കണ്ട് ഭയന്ന ദക്ഷിഷ് ഉടന്‍ തന്നെ ഹോസ്റ്റലിലേക്ക് പോയി ഹോസ്റ്റല്‍ അധികൃതരുടെ സഹായത്തോടെ മുറിയുടെ വാതില്‍ പൊളിച്ച് അകത്തുകടന്നു. ഉടന്‍ ഹനീഷയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ മൊബൈല്‍ഫോണ്‍ കണ്ടെടുത്തിട്ടുണ്ടെന്നും കാമുകനെതിരേ അന്വേഷണം ആരംഭിച്ചുവെന്നും പൊലീസ് അറിയിച്ചു.
ഒടുവില്‍ തമാശ കാര്യമായി; കാമുകനുമായി വീഡിയോ കോള്‍ ചെയ്യുന്നതിനിടെ എം.ബി.എ വിദ്യാര്‍ഥിനി ലൈവായി തൂങ്ങിമരിച്ചു