ഇതരസംസ്ഥാന തൊഴിലാളികള്‍ ധാരാളമുള്ള പെരുമ്പാവൂരില്‍ പെണ്‍വാണിഭ സംഘങ്ങള്‍ പിടിമുറുക്കുന്നു; പ്രായപൂര്‍ത്തിയാകാത്ത നിരവധി പെണ്‍കുട്ടികളും ഉള്‍പ്പെടുന്നു, നിസഹായരായി പോലീസ്

  • Post category:news
  • Reading time:1 min read
You are currently viewing ഇതരസംസ്ഥാന തൊഴിലാളികള്‍ ധാരാളമുള്ള പെരുമ്പാവൂരില്‍ പെണ്‍വാണിഭ സംഘങ്ങള്‍ പിടിമുറുക്കുന്നു; പ്രായപൂര്‍ത്തിയാകാത്ത നിരവധി പെണ്‍കുട്ടികളും ഉള്‍പ്പെടുന്നു, നിസഹായരായി പോലീസ്


പെരുമ്പാവൂര്‍: ഇതരസംസ്ഥാന തൊഴിലാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന പെരുമ്പാവൂരില്‍ അന്യ സംസ്ഥാനക്കാരുടെ ലേബര്‍ ക്യാമ്പുകളില്‍ അനാശാസ്യം വര്‍ദ്ധിച്ചിട്ടും പോലീസ് നടപടി സ്വീകരിക്കുന്നില്ലെന്ന് നാട്ടുകാരുടെ ആക്ഷേപം. പ്രായപൂര്‍ത്തിയാകാത്ത നിരവധി പെണ്‍കുട്ടികളുംഇതര സംസ്ഥാനക്കാരുടെ ക്വാര്‍ട്ടേഴ്സുകളില്‍ താമസിക്കുന്നുണ്ട്. ഭാര്യയാണെന്ന വ്യാജേന കൂടെ താമസിപ്പിച്ചു പലര്‍ക്കും കാഴ്ച വെക്കുന്നതാണ് ഇവിടുത്തെ രീതി.

തൊഴിലാളികളോടൊപ്പം താമസിക്കുന്ന സ്ത്രീകള്‍ ഭാര്യമാരെന്ന് തെളിയിക്കാനാവശ്യമായ രേഖകളൊന്നും ഇവരുടെ കൈവശമില്ല. മതിയായ രേഖകളില്ലാത്തതിനാല്‍ തൊഴിലാളികളുടെ കൂടെ താമസിക്കുന്ന സ്ത്രീകള്‍ ഭാര്യമാരാണോ എന്നത് ഉറപ്പുവരുത്തുവാന്‍ പോലീസിനും ആകുന്നില്ല. ഈ പെണ്‍വാണിഭ കേന്ദ്രങ്ങളിലേക്ക് ഇതരസംസ്ഥാന തൊഴിലാളികളാണ് സ്ത്രീകളെ തേടിയെത്തുന്നവരില്‍ ഭൂരിഭാഗവും.

0Shares