Categories
അസാധുനോട്ടുകളുടെ ഇളവ് ഇന്ന് അവസാനിക്കും.
Trending News




Also Read
ന്യൂഡല്‍ഹി: അസാധുവാക്കിയ 500,1000 കറന്‍സി നോട്ടുകള്‍ ആശുപത്രികള്‍, മെഡിക്കല്‍ ഷോപ്പുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍, വിമാനത്താവളങ്ങളിലെ കൗണ്ടറുകള്‍ എന്നിവടങ്ങളിലെല്ലാം ഉപയോഗിക്കുന്നതിന് റിസര്‍ബാങ്ക് നല്‍കിയ ഇളവ് ഇന്ന് അവസാനിക്കും.
നവംബര്‍ 8നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി 500,1000 രൂപയുടെ നോട്ടുകള്‍ പിന്‍വലിച്ച തീരുമാനം പ്രഖ്യാപിച്ചത്. കള്ളനോട്ടും കള്ളപണവും തടയുന്നതിനായിരുന്നു സര്‍ക്കാര്‍ ഇത്തരമൊരു തീരുമാനം എടുത്തത്. എന്നാല്‍ തീരുമാനം മൂലം രാജ്യത്ത് വന്‍തോതില്‍ നോട്ട് ക്ഷാമം ഉണ്ടായി. ഇയൊരു പശ്ചാതലത്തില്‍ കൂടിയാണ് അവശ്യ സേവനങ്ങള്‍ക്ക് അസാധു നോട്ട് ഉപയോഗിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയത്.
അസാധുനോട്ടുകള്‍ ഉപയോഗിക്കാനുള്ള കാലപരിധി അവസാനിപ്പിക്കുന്നതോടുകൂടി ജനങ്ങളുടെ ദുരിതം വര്‍ധിക്കുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. എന്നാല്‍ അസാധുവാക്കിയ നോട്ടുകള്‍ ഡിസംബര്‍ 31 വരെ ബാങ്കുകളില്‍ നിന്ന് മാറ്റി വാങ്ങാന്‍ സാധിക്കും.
Sorry, there was a YouTube error.