
പൈക്ക: ആരോഗ്യ രംഗത്തും സാമൂഹിക പ്രവർത്തന രംഗത്തും മികച്ച പ്രവർത്തനങ്ങൾ നടത്തി വരുന്ന ചെങ്കള ഹെൽത്ത് ഇൻസ്പെക്ടർ ബി.അഷ്റഫിനെ പൈക്ക മൈത്രി സാംസ്ക്കാരിക വേദി ആദരിച്ചു. ചടങ്ങിൽ പ്രസിഡന്റ് ഷാഫി ചൂരിപ്പള്ളം അധ്യക്ഷത വഹിച്ചു.

ദേശീയ നേത്ര ദാന പക്ഷാചരണത്തിന്റെ ഭാഗമായി പൈക്കയിൽ നടന്ന പരിപാടിയിൽ വെച്ച് മൈത്രി പൈക്കയുടെ സ്ഥാപക അംഗം ഹനീഫ കരിങ്ങപ്പള്ളം ഉപഹാരം നൽകി. ചെങ്കള പഞ്ചായത്ത് പ്രസിഡണ്ട് ഷാഹിന സലീം ഉദ്ഘാടനം ചെയ്തു. ചെങ്കള മെഡിക്കൽ ഓഫീസർ ഡോ. ഷമീമ തൻവീർ നേത്ര സംരക്ഷണ ക്ലാസ്സെടുത്തു.
