കൊച്ചി: കുടുംബസ്വത്ത് സംബന്ധിച്ച തര്‍ക്കം മൂലമുള്ള കോടതി വിധിയെത്തുടര്‍ന്ന് വീട് ഒഴിയേണ്ടി വന്ന കുടുംബത്തിന് സഹായഹസ്തവുമായി സിനിമാ ലോകം. പുറത്തിറങ്ങാനിരിക്കുന്ന ‘ടേക്ക് ഓഫ്’ എന്ന സിനിമയിടെ ടീമാണ് രോഗിയായ അമ്മയ്ക്കും കുടുംബത്തിനും സഹായവുമായി രംഗത്തെത്തിയിരിക്കുന്നത്. ‘ടേക്ക് ഓഫിലെ’ അഭിനേതാക്കളായ കുഞ്ചാക്കോ ബോബന്‍, ഫഹദ് ഫാസില്‍, പാര്‍വ്വതി, സംവിധായകന്‍ മഹേഷ് നാരായണന്‍, നിര്‍മ്മാതാവ് ആന്റോ ജോസഫ് എന്നിവരാണ് ഈ കുടുംബത്തിന് സഹായം വാഗ്ദാനം ചെയ്തിരിക്കുന്നത്. സിനിമയുടെ വിതരണത്തിലൂടെ ലഭിക്കുന്ന ലാഭം കുടുംബത്തിന് കൈമാറന്നതിന്റെ ആദ്യഘട്ടം എന്നോണം അഞ്ച് ലക്ഷം ഉടന്‍ തന്നെ കുടുംബത്തിന് കൈമാറും.

നിരവധി പേരാണ് ഈ കുടുംബത്തിന് സഹായ വാഗ്ദാനവുമായി മുന്നോട്ട് വന്നിരിക്കുന്നത്. ജീവിത ദുരിതത്തില്‍ രോഗിയായ ബബിതയും മകളായ സൈബയും താമസിച്ചിരുന്ന ഒറ്റമുറി വീട് ഭര്‍ത്താവായ ഷാനവാസിന്റേതായിരുന്നു.എന്നാല്‍ ഷാനവാസിന്റെ മരണശേഷം ഇയാളുടെ അമ്മ വീടും സ്ഥലവും മറ്റൊരു മകന്റെ പേരിലെഴുതി കൊടുത്തു. ഇത് സംബന്ധിച്ച കേസിന്റെ വിധി വന്നത് ബബിതയ്‌ക്കെതിരെ ആയിരുന്നു. ഇതോടെ ഇവരെ വീട്ടില്‍ നിന്നും ഇറക്കാന്‍ പോലീസ് എത്തി. എന്നാല്‍ കുടുംബത്തിന്റെ ദയനീയ അവസ്ഥ കണ്ട് മടങ്ങിപ്പോവുകയായിരുന്നു. പിന്നീട് ഇവരെ കാഞ്ഞിരപ്പിള്ളി ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.