സെക്രട്ടറിയേറ്റിന് മുന്നില്‍ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ അനിശ്ചിതകാല പട്ടിണിസമരം തുടങ്ങി; സമരത്തിന് നേതൃത്വം നൽകുന്നത് പ്രമുഖ സാമൂഹ്യ പ്രവര്‍ത്തക ദയാബായി; ഇവരുടെ ഇപ്പോഴത്തെ ആവശ്യം..

  • Post category:news
  • Reading time:1 min read
You are currently viewing സെക്രട്ടറിയേറ്റിന് മുന്നില്‍ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ അനിശ്ചിതകാല പട്ടിണിസമരം തുടങ്ങി; സമരത്തിന് നേതൃത്വം നൽകുന്നത് പ്രമുഖ സാമൂഹ്യ പ്രവര്‍ത്തക ദയാബായി; ഇവരുടെ ഇപ്പോഴത്തെ ആവശ്യം..

തിരുവനന്തപുരം/ കാസർകോട്: സെക്രട്ടറിയേറ്റിന് മുന്നില്‍ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ അനിശ്ചിതകാല പട്ടിണിസമരം തുടങ്ങി. പ്രമുഖ സാമൂഹ്യ പ്രവര്‍ത്തക ദയാബായി എന്‍ഡോസള്‍ഫാന്‍ ബാധിതരായ കുട്ടികളോടൊപ്പം സമരത്തിന് നേതൃത്വം നൽകുകയാണ്. മാറിമാറി വരുന്ന സർക്കാരുകൾ എൻഡോസൾഫാൻ പീഡിതരെ വേണ്ടവിധം പരിഗണിക്കാത്തതിനാലാണ് ഇവരോടപ്പം സമരം നടത്തുന്നതെന്ന് ദയാബായി പറഞ്ഞു. ഇവർക്ക് അർഹതപ്പെട്ട ആനുകൂല്യങ്ങൾ നേടിക്കൊടുക്കാൻ നിരന്തരമായി ശ്രമം നടത്തുകയാണെന്നും ദയാബായി ഓർമപ്പെടുത്തി.എന്‍ഡോസള്‍ഫാന്‍ ബാധിതരായ കുട്ടികളടക്കം മുപ്പതോളം പേരാണ് ഇന്ന് ആരംഭിച്ച നിരാഹാര സമരത്തിനായി കാസർകോട്ടുനിന്നും തലസ്ഥാനത്തെത്തിയിട്ടുള്ളത്. സെക്രട്ടിയേറ്റിന് മുന്നില്‍ ഒരു വര്‍ഷം മുമ്പ് സമരം ചെയ്തപ്പോള്‍ നല്‍കിയ വാഗ്ദാനം പാലിക്കപ്പെടാത്ത സാഹചര്യത്തിലാണ് സമരം വീണ്ടും ആരംഭിക്കാൻ കാരണം. സുപ്രീം കോടതി വിധി പ്രകാരമുള്ള സഹായങ്ങള്‍ നല്‍കുക, പുനരധിവാസം പദ്ധതികള്‍ യാഥാര്‍ത്ഥ്യമാക്കുക, കടങ്ങള്‍ എഴുതി തള്ളുക എന്നിവയാണ് സമരക്കാരുടെ ഇപ്പോഴത്തെ ആവശ്യം.

0Shares