സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് വ്യാഴാഴ്ച അവധി

  • Post category:local news
  • Reading time:1 min read
You are currently viewing സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് വ്യാഴാഴ്ച അവധി

കാസര്‍കോട്: ജില്ലയിലെ ബേഡഡുക്ക ഗ്രാമപഞ്ചായത്തിലെ ബീംബുങ്കാല്‍ അഞ്ചാം വാര്‍ഡിലേക്കും, കയ്യൂര്‍-ചീമേനി ഗ്രാമപഞ്ചായത്തിലെ ചെറിയക്കര ആറാം വാര്‍ഡിലേക്കും വ്യാഴാഴ്ച ഉപതിരഞ്ഞെടുപ്പ് നടക്കുന്നു.ഇതിനോടനുബന്ധിച്ച് നിയോജക മണ്ഡലത്തിന്റെ(വാര്‍ഡ്) പരിധിയില്‍ പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ ഓഫീസുകള്‍ക്കും മറ്റ് പൊതുമേഖല സ്ഥാപനങ്ങള്‍ക്കും, നിയോജക മണ്ഡലങ്ങളിലെ പോളിംഗ് സ്റ്റേഷനുകളായി നിശ്ചയിച്ചിട്ടുളള സ്ഥാപനങ്ങള്‍ക്കും 29 ന് അവധിയായിരിക്കുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. ബേഡഡുക്ക ഗ്രാമപ്പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷനുമായ പായം എം.സുകുമാരന്റെ മരണത്തെ തുടര്‍ന്നാണ് ഉപതിരഞ്ഞെടുപ്പ്.
അതേസമയം സംസ്ഥാനത്ത് തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കണ്ണൂര്‍, കാസര്‍ ജില്ലകളിലെ 27 ഗ്രാമപഞ്ചായത്ത് വാര്‍ഡുകളിലും, എറണാകുളം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലെ ഓരോ ബ്ലോക്ക്പഞ്ചായത്ത് വാര്‍ഡുകളിലും, പത്തനംതിട്ട ജില്ലയിലെ രണ്ട്, എറണാകുളം, തൃശ്ശൂര്‍, മലപ്പുറം, വയനാട് ജില്ലകളിലെ ഓരോ നഗരസഭാ വാര്‍ഡുകളിലും തിരുവനന്തപുരം കോര്‍പ്പറേഷനിലെ ഒരു വാര്‍ഡിലും നവംബര്‍ 29-ന് ഉപതിരഞ്ഞെടുപ്പ് നടക്കും.വോട്ടെടുപ്പ് നവംബര്‍ 29-ന് രാവിലെ 7 മണിക്ക് ആരംഭിച്ച് വൈകിട്ട് 5-ന് അവസാനിക്കും. വോട്ടെണ്ണല്‍ 30-ന് രാവിലെ 10-ന് നടക്കും.

0Shares