ശബരിമലയില്‍ തീര്‍ത്ഥാടകരുടെ വരവ് കൂട്ടാന്‍ സിനിമാതാരങ്ങളെ വെച്ച് പരസ്യം ചെയ്യില്ലെന്ന് ദേവസ്വം ബോര്‍ഡ്

  • Post category:news
  • Reading time:1 min read
You are currently viewing ശബരിമലയില്‍ തീര്‍ത്ഥാടകരുടെ വരവ് കൂട്ടാന്‍ സിനിമാതാരങ്ങളെ വെച്ച് പരസ്യം ചെയ്യില്ലെന്ന് ദേവസ്വം ബോര്‍ഡ്

തിരുവനന്തപുരം: ശബരിമലയില്‍ ഇതരസംസ്ഥാനങ്ങളിലെ തീര്‍ത്ഥാടകരുടെ വരവ് കൂട്ടാന്‍ സിനിമാതാരങ്ങളെ ഉള്‍പ്പെടുത്തി പരസ്യം നല്‍കില്ലെന്ന് ദേവസ്വം ബോര്‍ഡ്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാറാണ് ഇക്കാര്യം അറിയിച്ചത്. ശബരിമല തീര്‍ത്ഥാടനം സംബന്ധിച്ച് എല്ലാവര്‍ഷവും മാധ്യമങ്ങളില്‍ പരസ്യം നല്‍കാറുണ്ട്. എന്നാല്‍ അത് സിനിമാക്കാരെ ഉള്‍പ്പെടുത്തിയല്ല. ഇത്തവണയും അത്രേയുള്ളൂ. മറ്റൊന്നും ആലോചിച്ചിട്ടില്ലെന്നും എ. പത്മകുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു.അതേസമയം, ശബരിമലയില്‍ ഭക്തജനത്തിരക്ക് കൂടുന്നു. എണ്‍പതിനായിരത്തോളം പേരാണ് തിങ്കളാഴ്ച മലകയറിയത്. എന്നാല്‍, കേരളത്തില്‍നിന്നുള്ള ഭക്തരുടെ എണ്ണത്തില്‍ കാര്യമായ വര്‍ധനയില്ല.

0Shares