Categories
ഇന്ത്യന്‍ പ്രധാനമന്ത്രി മോദിയും ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്കും ആദ്യമായി മുഖാമുഖം കണ്ടപ്പോള്‍
ചിത്രം പ്രധാനമന്ത്രിയുടെ ഓഫീസാണ് പുറത്ത് വിട്ടത്
Trending News
ദില്ലി ചെങ്കോട്ടക്ക് സമീപം നടന്ന ഉഗ്ര സ്ഫോടനത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്; പൊട്ടിത്തെറിച്ചത് ഐ 20 കാർ; സിഗ്നലിൽ എത്തിയപ്പോഴാണ് സംഭവം; കൂടുതൽ അറിയാം..
ഡൽഹി ചെങ്കോട്ടക്ക് സമീപം ഉഗ്ര സ്ഫോടനം; 9 പേർ കൊല്ലപ്പെട്ടു; രണ്ട് വാഹങ്ങൾ പൊട്ടിത്തെറിച്ചു; നിരവധിപേർക്ക് പരിക്ക്; രക്ഷ പ്രവർത്തനം തുടരുന്നു
സി.പി.എമ്മിനെ കുരുക്കിലാക്കി ശബരിമല സ്വർണക്കൊളള കേസിൽ മുൻ ദേവസ്വം കമ്മീഷണറുടെ അറസ്റ്റ്; കട്ടിള പാളികൾ ചെമ്പു പാളികൾ എന്ന് എഴുതി ചേർത്തതിന് തെളിവ്; സംഭവം കൂടുതൽ അറിയാം..

ന്യൂഡല്‍ഹി: ഇന്തോനേഷ്യയിലെ ബാലിയില്‍ ഇന്നാരംഭിച്ച ജി 20 ഉച്ചകോടിയില്‍ വച്ച് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്കും ആദ്യമായി കൂടിക്കാഴ്ച നടത്തി.
Also Read

ഉച്ചകോടി ആരംഭിക്കുന്നതിന് മുമ്പായി പ്രധാനമന്ത്രി മോദി യു.എസ് പ്രസിഡണ്ട് ജോ ബൈഡന്, ഫ്രഞ്ച് പ്രസിഡണ്ട് ഇമ്മാനുവല്‍ മാക്രോണ്‍ എന്നിവരുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷമായിരുന്നു ബ്രിട്ടീഷ് പ്രധാനമന്ത്രിയായി അടുത്തിടെ ചുമതലയേറ്റ ഋഷി സുനകുമായി കൂടിക്കാഴ്ച നടത്തിയത്.

കഴിഞ്ഞ മാസമാണ് ബ്രിട്ടൻ്റെ ചരിത്രത്തിലെ ആദ്യ ഇന്ത്യന്‍ വംശജനായ പ്രധാനമന്ത്രി അധികാരമേറ്റത്. ജി 20 ഉച്ചകോടിക്കിടെ ഇരു പ്രധാനമന്ത്രിമാരും സംഭാഷണം നടത്തുന്ന ചിത്രം പ്രധാനമന്ത്രിയുടെ ഓഫീസാണ് പുറത്ത് വിട്ടത്.
ഒക്ടോബര്‍ 25ന് ബ്രിട്ടീഷ് പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട ഋഷി സുനക്കിനെ അഭിനന്ദിച്ച ആദ്യ ലോക നേതാക്കളില്‍ ഒരാളായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. മോദിയുടെ ആശംസയ്ക്ക് ഹൃദ്യമായ ഭാഷയിലാണ് ഋഷി സുനക്ക് പ്രതികരിച്ചത്.











