വോ​ള​ണ്ടി​യ​റാ​യി​രു​ന്ന വി​ദ്യാ​ര്‍​ത്ഥി​യു​ടെ ത​ല​യി​ല്‍ ഹാ​മ​ര്‍ വീ​ണ് പ​രി​ക്ക്; നില ഗുരുതരം; സം​സ്ഥാ​ന ജൂ​നിയ​ര്‍ അ​ത്‌​ല​റ്റി​ക് ചാ​മ്പ്യ​ന്‍​ഷി​പ്പ് നിര്‍ത്തിവച്ചു

  • Post category:news
  • Reading time:1 min read
You are currently viewing വോ​ള​ണ്ടി​യ​റാ​യി​രു​ന്ന വി​ദ്യാ​ര്‍​ത്ഥി​യു​ടെ ത​ല​യി​ല്‍ ഹാ​മ​ര്‍ വീ​ണ് പ​രി​ക്ക്; നില ഗുരുതരം; സം​സ്ഥാ​ന ജൂ​നിയ​ര്‍ അ​ത്‌​ല​റ്റി​ക് ചാ​മ്പ്യ​ന്‍​ഷി​പ്പ് നിര്‍ത്തിവച്ചു

സം​സ്ഥാ​ന ജൂ​നിയ​ര്‍ അ​ത്‌​ല​റ്റി​ക് ചാ​മ്പ്യ​ന്‍​ഷി​പ്പ് നിര്‍ത്തിവച്ചു. വോ​ള​ണ്ടി​യ​റാ​യി​രു​ന്ന വി​ദ്യാ​ര്‍​ത്ഥി​യു​ടെ ത​ല​യി​ല്‍ ഹാ​മ​ര്‍ വീ​ണ് പ​രി​ക്കേ​റ്റ​തി​നെ തു​ട​ര്‍​ന്നാ​ണ് ചാ​മ്പ്യന്‍​ഷി​പ്പ് നിര്‍ത്തിവച്ചത്. പ​രി​ക്കേ​റ്റ വി​ദ്യാ​ര്‍ത്ഥി​യു​ടെ നി​ല ഗു​രു​ത​ര​മാ​യി തു​ട​രു​കയാണ്. പാ​ലാ മു​നി​സി​പ്പ​ല്‍ സ്റ്റേ​ഡി​യ​ത്തി​ല്‍ വെ​ള്ളി​യാ​ഴ്ച ഉ​ച്ച​യോ​ടെ ഹാ​മ​ര്‍ ത്രോ ​മ​ത്സ​രം ന​ട​ക്കു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ടം ഉ​ണ്ടാ​യ​ത്.

ഒ​രു​വി​ഭാ​ഗം കാ​യി​കാ​ധ്യാ​പ​ക​ര്‍ സം​സ്ഥാ​ന വ്യാ​പ​ക​മാ​യി നി​സ​ഹ​ക​ര​ണം ന​ട​ത്തു​ന്ന​തി​നി​ടെ​യാണ് പാ​ലാ​യി​ല്‍ ജൂ​ണി​യ​ര്‍ അ​ത്‌​ല​റ്റി​ക് മീ​റ്റ് ന​ട​ക്കു​ന്ന​ത്. അ​ധ്യാ​പ​ക​രു​ടെ കു​റ​വി​നെ​ത്തു​ട​ര്‍​ന്ന് വി​ദ്യാ​ര്‍​ത്ഥി​ക​ളെ ഡ്യൂ​ട്ടിക്ക് നി​യോ​ഗി​ക്കു​ക​യാ​യി​രു​ന്നു. പാ​ലാ സെ​ന്‍റ് തോ​മ​സ് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്കൂ​ളി​ലെ പ്ല​സ് വ​ണ്‍ വി​ദ്യാ​ര്‍​ത്ഥി അ​ഫീ​ല്‍ ജോ​ണ്‍​സ​നാ(16)​ണു പ​രി​ക്കേ​റ്റ​ത്. അ​ഫീ​ലി​നെ പാ​ലാ ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ലും പി​ന്നീ​ട് കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ലും പ്ര​വേ​ശി​പ്പി​ച്ചു.

മേ​ലു​കാ​വ് ചെ​വ്വൂ​ര്‍ കു​റി​ഞ്ഞം​കു​ളം ജോ​ര്‍​ജ് ജോ​ണ്‍​സ​ന്‍റെ മ​ക​നാ​ണ് അ​ഫീ​ല്‍. ജാ​വ​ലി​ന്‍ മ​ത്സ​ര വോ​ള​ണ്ടി​യ​റാ​യി​രു​ന്ന അ​ഫീ​ല്‍ ജാ​വ​ലി​ന്‍ എ​ടു​ക്കാ​നാ​യി ഗ്രൗ​ണ്ടി​ലേക്ക് നീ​ങ്ങ​വേ മൂ​ന്നു കി​ലോ തൂ​ക്ക​മു​ള്ള ഹാ​മ​ര്‍ ത​ല​യി​ല്‍ വ​ന്നു പ​തി​ക്കു​ക​യാ​യി​രു​ന്നു. അ​ടു​ത്ത​ടു​ത്താ​ണ് ഇ​രു മ​ത്സ​ര​വും ന​ട​ന്നി​രു​ന്ന​ത്. വി​ദ്യാ​ര്‍​ത്ഥി​ക്ക് പ​രി​ക്കേ​റ്റ സം​ഭ​വ​ത്തി​ല്‍ സം​ഘാ​ട​ക​ര്‍​ക്കെ​തി​രേ പാ​ലാ പോ​ലീ​സ് കേ​സെ​ടു​ത്തു. കു​റ്റ​ക​ര​മാ​യ അ​നാ​സ്ഥ​യും അ​ശ്ര​ദ്ധ​യും​മൂ​ലം അ​പ​ക​ട​മു​ണ്ടാ​യ​തി​ന് 338-ാം വ​കു​പ്പ് പ്ര​കാ​ര​മാ​ണ് കേ​സ്.

0Shares