വിവാഹ വാഗ്ദാനം നല്‍കി ആശുപത്രിയില്‍ വച്ച് നഴ്സിനെ പീഡിപ്പിച്ചു; കരുനാഗപ്പള്ളി സ്വദേശി അറസ്റ്റില്‍

  • Post category:local news
  • Reading time:1 min read
You are currently viewing വിവാഹ വാഗ്ദാനം നല്‍കി ആശുപത്രിയില്‍ വച്ച് നഴ്സിനെ പീഡിപ്പിച്ചു; കരുനാഗപ്പള്ളി സ്വദേശി അറസ്റ്റില്‍

കാസര്‍കോട്: വിവാഹ വാഗ്ദാനം നല്‍കി നഴ്സിനെ പീഡിപ്പിച്ചുവെന്ന പരാതിയില്‍ കരുനാഗപ്പള്ളി സ്വദേശിയെ പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലം കരുനാഗപ്പള്ളി തറയില്‍ മുക്കിലെ മുഹമ്മദ് റിയാസ് കെ.എസ് എന്ന റിയാസി(26)നെയാണ് വെള്ളിയാഴ്ച വൈകീട്ടോടെ കാസര്‍കോട് സി.ഐ. സി.എ.അബ്ദുല്‍ റഹീമിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാസം മൂന്നിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഗള്‍ഫിലുള്ള റിയാസ് അടുത്തിടേയാണ് നാട്ടിലെത്തിയത്. മാതാവിന്റെ അസുഖം കാരണം ഇന്ത്യയിലെ തീര്‍ത്ഥാടന കേന്ദ്രം സന്ദര്‍ശിച്ച് വരികയായിരുന്നു. ഇതിനിടയിലാണ് നാട്ടിലേക്ക് വരുന്ന വഴി മാതാവിന് അസുഖം മൂര്‍ച്ഛിച്ചത്. കാസര്‍കോട്ടേക്ക് എത്തിയപ്പോള്‍ ഒരു സ്വകാര്യ ആശുപത്രിയില്‍ മാതാവിനെ പരിശോധനയ്ക്കു വിധേയയയാക്കി. ഡോക്ടറുടെ നിര്‍ദ്ദേശത്തേ തുടര്‍ന്ന് അഡ്മിറ്റാക്കുകയുമായിരുന്നു.പിന്നീട് ഇവിടത്തെ 20 കാരിയായ നേഴ്സിനെ പരിചയപ്പെടുകയും റിയാസ് അടുപ്പത്തിലാവുകയുമായിരുന്നു. പിന്നീട് വിവാഹ വാഗ്ദാനം നല്‍കി ആശുപത്രിയിലെ മുറിയില്‍ വച്ച് പീഡിപ്പിക്കുകയായിരുന്നുവെന്ന് പെണ്‍കുട്ടി പറഞ്ഞു. എന്നാല്‍ പിന്നീട് വിവാഹ കഴിക്കാമെന്ന വാഗ്ദാനത്തില്‍ നിന്ന് പിന്‍മാറി. ഇതേ തുടര്‍ന്ന് യുവതി നേരെ പൊലീസിനെ സമീപിക്കുകയായിരുന്നു. ബലാത്സംഗത്തിനു കേസെടുത്ത റിയാസിനെ ശനിയാഴ്ച വൈകീട്ടോടെ കോടതിയില്‍ ഹാജരാക്കി.

 

0Shares