വിദ്യാഭ്യാസ മേഖലയിലെ മാറ്റങ്ങൾ ഉൾക്കൊള്ളാൻ രക്ഷിതാക്കൾ തയ്യാറാവണം: എൻ. എ നെല്ലിക്കുന്ന് എം.എൽ.എ

  • Post category:news
  • Reading time:1 min read
You are currently viewing വിദ്യാഭ്യാസ മേഖലയിലെ മാറ്റങ്ങൾ ഉൾക്കൊള്ളാൻ രക്ഷിതാക്കൾ തയ്യാറാവണം: എൻ. എ നെല്ലിക്കുന്ന് എം.എൽ.എ

നെല്ലിക്കട്ട: വിദ്യാഭ്യാസ മേഖലയിൽ വന്നുകൊണ്ടിരിക്കുന്ന മാറ്റങ്ങൾ ഉൾക്കൊള്ളാനും, ക്ലാസ് റൂമുകളും ,കുട്ടികളും സ്മാർട്ട് ആകുമ്പോൾ രക്ഷിതാക്കളും സ്മാർട്ടായി പ്രവർത്തിക്കുവാനും തയ്യാറാകണമെന്ന് എൻ. എ നെല്ലിക്കുന്ന് എം.എൽ.എ പ്രസ്താവിച്ചു. നെല്ലിക്കട്ട പി. ബി. എം ഇംഗ്ലീഷ് മീഡിയം സ്കൂൾ പി.ടി.എ ജനറൽ ബോഡി യോഗം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

പി.ടി.എ പ്രസിഡൻറ് ബി. കെ മുഹമ്മദ് കുഞ്ഞി അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ നിസാം ബോവിക്കാനം സ്വാഗതം പറഞ്ഞു. മാതാപിതാക്കൾക്ക് മക്കൾ നന്മയുടെ പൂക്കൾ എന്ന വിഷയത്തെക്കുറിച്ച് ഹക്കീം മാസ്റ്റർ മാടക്കാൽ ക്ലാസെടുത്തു. ചെയർമാൻ ഷഫീഖ് റസാക്ക്, മാനേജർ ഇ. അബൂബക്കർ ഹാജി, അഡ്മിനിസ്ട്രേറ്റർ എം. എ മക്കാർ മാസ്റ്റർ, ഇബ്രാഹിം നെല്ലിക്കട്ട, എം. പുരുഷോത്തമൻ നായർ എന്നിവർ പ്രസംഗിച്ചു. സ്റ്റാഫ് സെക്രട്ടറി രമ ടീച്ചർ നന്ദി പറഞ്ഞു.

0Shares