വിചാരണക്ക് ഹാജരാകാതിരുന്ന മുന്‍ എം.എല്‍.എക്കും മുന്‍ സി.പി.എം. ജില്ലാ സെക്രട്ടറിക്കും അറസ്റ്റ് വാറണ്ട്; നടപടി 2014 ല്‍ നടത്തിയ കാസര്‍കോട് കലക്ടറേറ്റ് ഉപരോധ സമര കേസില്‍

  • Post category:news
  • Reading time:1 min read
You are currently viewing വിചാരണക്ക് ഹാജരാകാതിരുന്ന മുന്‍ എം.എല്‍.എക്കും മുന്‍ സി.പി.എം. ജില്ലാ സെക്രട്ടറിക്കും അറസ്റ്റ് വാറണ്ട്; നടപടി 2014 ല്‍ നടത്തിയ കാസര്‍കോട് കലക്ടറേറ്റ് ഉപരോധ സമര കേസില്‍


കാസര്‍കോട്: വിലക്കയറ്റത്തില്‍ പ്രതിഷേധിച്ച് കലക്ടറേറ്റിന് മുന്നില്‍ ഉപരോധ സമരം നടത്തിയ കേസില്‍ സി.പി.എം നേതാക്കള്‍ക്കെതിരേ അറസ്റ്റ് വാറണ്ട്. കേസിന്റെ വിചാരണ വേളയില്‍ ഹാജരാകാതിരുന്നതിനാണ് മുന്‍ എം.എല്‍.എ. സി.എച്ച്. കുഞ്ഞമ്പു, സി.പി.എം. മുന്‍ ജില്ലാ സെക്രട്ടറി എ.കെ. നാരായണന്‍ എന്നിവര്‍ക്കെതിരെ കോടതി അറസ്റ്റ് വാറണ്ടും പുറപ്പെടുവിച്ചത്. കൂടാതെ ആക്കേസില്‍ പ്രതികളായ രണ്ട് സി.പി.എം. നേതാക്കള്‍ക്ക് കോടതി 2200 രൂപ വീതം പിഴ അടക്കാനും ശിക്ഷ വിധിച്ചു. നീലേശ്വരം കണിച്ചിറയിലെ കെ. ബാലകൃഷ്ണന്‍, അബ്ദുല്‍ കരീം എന്നിവരെയാണ് കാസര്‍കോട് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് (ഒന്ന്) കോടതിപിഴയടക്കാന്‍ ശിക്ഷിച്ചത്. 2014 സെപ്തംബര്‍ 26 ന് രാവിലെ ഒന്‍പതു മണിമുതല്‍ ഉച്ചക്ക് ഒന്നരവരെ സി.പി.എം. നേതൃത്വത്തില്‍ കാസര്‍കോട് കലക്ടറേറ്റിന് മുന്നില്‍ ഉപരോധ സമരം നടത്തിയിരുന്നു. വിലക്കയറ്റത്തിനെതിരെയാണ് സമരം സംഘടിപ്പിച്ചത്. കലക്ടറേറ്റിന് മുന്നിലെ റോഡികളും കലക്ടറേറ്റിലേക്കുള്ള വഴികളുമെല്ലാം അടച്ചുള്ള സമരം വാഹനങ്ങള്‍ക്കും പൊതു ജനങ്ങള്‍ക്കും മാര്‍ഗതടസമുണ്ടാക്കിയെന്നായിരുന്നു വിദ്യാനഗര്‍ പൊലീസ് രജിസ്റ്റര്‍ചെയ്ത കേസ്. ആറായിരം പേര്‍ക്കെതിരെയാണ് കേസെടുത്തത്. തിരിച്ചറിഞ്ഞ നേതാക്കള്‍ അടക്കം 10 പേരെ പ്രതിചേര്‍ത്ത് പിന്നീട് പൊലീസ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കുകയായിരുന്നു. കേസില്‍ പ്രതികളായ മറ്റ് സി.പി.എം. നേതാക്കളെല്ലാം നേരത്തെ പിഴയടച്ചിരുന്നു. പിഴയടക്കാന്‍ ശിക്ഷിക്കപ്പെട്ട കെ. ബാലകൃഷ്ണന്‍ അന്ന് സി.ഐ.ടി.യുവിന്റെ ജില്ലാ പ്രസിഡണ്ടും അബ്ദുല്‍ കരീം സി.പി.എം. ചെങ്കള ഏരിയാ സെക്രട്ടറിയുമായിരുന്നു.

0Shares