വായനക്കാരുടെ നിര്‍ദേശവും ഉപദേശവും അകമൊഴിഞ്ഞ സ്‌നേഹവുമാണ് ചാനല്‍ ആര്‍.ബിക്ക് കരുത്ത് പകരുന്നത്; നിരന്തരമായുള്ള നിങ്ങളുടെ അഭ്യര്‍ത്ഥന ഞങ്ങള്‍ ഉള്‍കൊള്ളുന്നു; ക്വിസ് പരിപാടിയില്‍ മാറ്റംവരുത്തി ചാനല്‍ ആര്‍.ബി

You are currently viewing വായനക്കാരുടെ നിര്‍ദേശവും ഉപദേശവും അകമൊഴിഞ്ഞ സ്‌നേഹവുമാണ് ചാനല്‍ ആര്‍.ബിക്ക് കരുത്ത് പകരുന്നത്; നിരന്തരമായുള്ള നിങ്ങളുടെ അഭ്യര്‍ത്ഥന ഞങ്ങള്‍ ഉള്‍കൊള്ളുന്നു; ക്വിസ് പരിപാടിയില്‍ മാറ്റംവരുത്തി ചാനല്‍ ആര്‍.ബി

കാസര്‍കോട്: ചാനല്‍ ആര്‍.ബിയുടെ വായനക്കാര്‍ക്ക് ആകര്‍ഷകമായ സമ്മാനങ്ങളുമായി പുതിയ സമ്മാനപദ്ധതിയൊരുക്കുന്നു. പ്രതിദിനം നടത്തിയ ക്വിസ് മത്സരത്തില്‍നിന്നുള്ള പ്രചോദനം ഉള്‍ക്കൊണ്ടാണ് പുതിയ സമ്മാനപദ്ധതി ഒരുക്കുന്നത്. നിലവില്‍ നടത്തിയ പ്രതിദിന ക്വിസ് മല്‍സരത്തിന് വന്‍ പ്രോല്‍സാഹനമാണ് വായനക്കാരുടെ ഭാഗത്തുനിന്നുണ്ടായത്. ഈ സമ്മാനപദ്ധതിക്കുണ്ടായ സ്വീകാര്യതയും വായനക്കാരുടെ അഭ്യര്‍ത്ഥനയും പരിഗണിച്ചാണ് ചാനല്‍ ആര്‍.ബി സമ്മാന പദ്ധതിയില്‍ മാറ്റം വരുത്തിയിരിക്കുന്നത്. ഇതോടെ സമ്മാനങ്ങളിലും മാറ്റമുണ്ടാകും. ചാനല്‍ ആര്‍.ബി നല്‍കുന്ന സര്‍ട്ടിഫിക്കറ്റിന് പുറമെ ചാനല്‍ ആര്‍.ബി യുടെ സമ്മാനവും കൂടാതെ മറ്റു സ്‌പോണ്‍സര്‍മാരുടെ ആകര്‍ഷകമായ സമ്മാനങ്ങളും വിജയികള്‍ക്ക് ലഭിക്കുന്ന വിധമാണ് പുതിയ സമ്മാന പദ്ധതിക്ക് രൂപം നല്‍കിയിരിക്കുന്നത്. അത്‌കൊണ്ട് തന്നെ ചാനല്‍ ആര്‍.ബി പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളിലെ സമകാലിക സംഭവങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് ഇനി ചോദ്യങ്ങളായി വരിക. എല്ലാദിവസവും പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകള്‍ പ്രത്യേകം ശ്രദ്ധിച്ചാല്‍ വായനക്കാര്‍ക്ക് എളുപ്പം ഉത്തരം നല്‍കാന്‍ സാധിക്കും. ഈ സമ്മാന പദ്ധതിയുടെ ഭാഗമാകുന്നതിന് ആദ്യം ചാനല്‍ ആര്‍.ബിയുടെ (channelrb.com) എന്ന ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യണം. പിന്നീട് അതിലെ ചോദ്യമുള്‍പ്പെടുന്ന ലിങ്ക് നിങ്ങളുടെ ടൈംലൈനിലേക്കും മറ്റു ഗ്രൂപ്പുകളിലേക്കും ഷെയര്‍ ചെയ്യണം. അതിന് ശേഷം ഫേസ് ബുക്കില്‍ കമെന്റായി ഉത്തരമയക്കണം. കൂടാതെ ഉത്തരം, പേര്, വിലാസമടക്കം 7025274015 എന്ന മൊബൈല്‍ നമ്പറില്‍ അയക്കേണ്ടതാണ്. ഈ സമ്മനപദ്ധതിയില്‍ ആര്‍ക്കും പകെടുക്കാം. പ്രായപരിധി ഇല്ല. വിജയികള്‍ക്ക് ലഭിക്കുന്ന സമ്മാനങ്ങള്‍ രണ്ടാഴ്ച്ചക്കൊരിക്കല്‍ വിശിഷ്ട വ്യക്തികളുടെ സാന്നിധ്യത്തില്‍ ചാനല്‍ ആര്‍.ബി വിതരണം ചെയ്യും.

ചാനല്‍ ആര്‍.ബി വായനക്കാര്‍ക്കായി നടത്തുന്ന ക്വിസ് മല്‍സരം(05.07.2018)

ഇന്നത്തെ ചോദ്യം

ഇംഗ്ലണ്ടില്‍ നടക്കുന്ന ട്വന്റി 20 പരമ്പരയില്‍ പങ്കെടുക്കുന്ന ഇന്ത്യന്‍ ടീം ക്യാപ്റ്റന്‍ ആര്?

A) അജിന്‍ക്യ രഹാനെ

B) എംഎസ് ധോണി

C) വിരാട് കോഹ്ലി

D) കെ.എല്‍ രാഹുല്‍

E) ഇവയൊന്നുമല്ല

പുതിയ സമ്മാന പദ്ധതിയുടെ ഭാഗമായുള്ള ആദ്യ ചോദ്യത്തിന്റെ ഉത്തരം ജുലൈ 11 രാത്രി 12നു മുമ്പായി അയക്കുക. ആദ്യം ചാനല്‍ ആര്‍.ബിയുടെ (channelrb.com) എന്ന ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യണം. പിന്നീട് ഇന്നത്തെ ചോദ്യമുള്‍പ്പെടുന്ന ലിങ്ക് നിങ്ങളുടെ ടൈംലൈനിലേക്കു ഷെയര്‍ ചെയ്യണം. അതിന് ശേഷം ഫേസ് ബുക്കില്‍ കമെന്റായി ഉത്തരമയക്കണം. കൂടാതെ ഉത്തരം, പേര്, വിലാസമടക്കം 7025274015 എന്ന മൊബൈല്‍ നമ്പറില്‍ അയക്കണം. അടുത്ത മല്‍സരം ജുലൈ 12 നു നടക്കും.

0Shares