വട്ടിയൂര്‍ക്കാവിന് പിന്നാലെ സ്ഥാനാര്‍ത്ഥിയെ ചൊല്ലി മഞ്ചേശ്വരത്ത് ബി.ജെ.പിയില്‍ പൊട്ടിത്തെറി; ജനറല്‍ സെക്രട്ടറിയെ തടഞ്ഞുവെച്ചു; മാധ്യമ സംഘത്തിനും മര്‍ദ്ദനം

  • Post category:news
  • Reading time:1 min read
You are currently viewing വട്ടിയൂര്‍ക്കാവിന് പിന്നാലെ സ്ഥാനാര്‍ത്ഥിയെ ചൊല്ലി മഞ്ചേശ്വരത്ത് ബി.ജെ.പിയില്‍ പൊട്ടിത്തെറി; ജനറല്‍ സെക്രട്ടറിയെ തടഞ്ഞുവെച്ചു; മാധ്യമ സംഘത്തിനും മര്‍ദ്ദനം

വട്ടിയൂര്‍ക്കാവിന് പിന്നാലെ കാസര്‍കോടും ബി.ജെ.പിയില്‍ പൊട്ടിത്തെറി. ഉപതെരഞ്ഞെടുപ്പ് നടക്കുന്ന മഞ്ചേശ്വരത്ത് രവീശ തന്ത്രിയെ സ്ഥാനാര്‍ത്ഥിയാക്കിയതില്‍ ആണ് പ്രവര്‍ത്തകരുടെ പ്രതിഷേധം നടക്കുന്നത്. പഞ്ചായത്ത് കണ്‍വെന്‍ഷനില്‍ വലിയ സംഘര്‍ഷമാണ് നടക്കുന്നത്. ജനറല്‍ സെക്രട്ടറി എല്‍.ഗണേഷിനെ ഒരു വിഭാഗം പ്രവര്‍ത്തകര്‍ തടഞ്ഞു വച്ചു.

കുമ്പള, മഞ്ചേശ്വരം പഞ്ചായത്ത് കമ്മറ്റികള്‍ ആണ് സ്ഥാനാര്‍ത്ഥിനിര്‍ണയത്തിനെതിരെ രംഗത്തുവന്നത്.
നിക്ഷ്പക്ഷ വോട്ടുകള്‍ അകലുമെന്നാണ് ഒരു വിഭാഗം പറയുന്നത്. തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ സഹകരിക്കില്ലെന്നും കുമ്പള, മഞ്ചേശ്വരം പഞ്ചായത്ത് കമ്മറ്റികള്‍ നേതൃത്വത്തെ അറിയിച്ചു.

സമീപകാലത്ത് മാത്രം പാര്‍ട്ടിയിലേക്ക് വന്ന ആളാണ് രവീശതന്ത്രി കുണ്ടാര്‍. കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കാസര്‍കോട് മണ്ഡലത്തില്‍ ബി.ജെ.പിയുടെ വോട്ട് കുറയാനുള്ള കാരണം രവിശതന്ത്രിയാണ്. അത്തരമൊരു സ്ഥാനാര്‍ത്ഥിയാക്കുന്നതിലൂടെ തങ്ങളുടെ രാഷ്ട്രീയത്തെയാണ് തകര്‍ക്കുന്നത് പ്രതിഷേധക്കാര്‍ പറയുന്നു. സംഭവം റിപ്പോര്‍ട്ട് ചെയ്യാന്‍ പോയ സംഘര്‍ഷത്തിനിടെ ഏഷ്യാനെറ്റിന്‍റെ മാധ്യമപ്രവര്‍ത്തകനും മര്‍ദ്ദനമേറ്റു. ക്യാമറ നശിപ്പിക്കുകയും ചെയ്തു.

0Shares