യുവതിയെ കൊന്ന് പുഴയിൽ തള്ളിയ സംഭവം: നിർണായക തെളിവ് ലഭിച്ചതായി പോലീസ്

  • Post category:news
  • Reading time:1 min read
You are currently viewing യുവതിയെ കൊന്ന് പുഴയിൽ തള്ളിയ സംഭവം: നിർണായക തെളിവ് ലഭിച്ചതായി പോലീസ്

എറണാകുളം: ആലുവ പെരിയാറിൽ യുവതിയെ കൊന്നുതള്ളിയ സംഭവത്തിൽ നിർണായക വഴിത്തിരിവ്. കൊലപാതകത്തിന് പിന്നിൽ ഒരു സ്ത്രീയും പുരുഷനുമെന്ന് പോലീസ് കണ്ടെത്തി. പെണ്‍വാണിഭ സംഘമാണോ ഇവരെന്ന് സംശയം. സി.സി.ടി.വി ദൃശ്യങ്ങള്‍ നോക്കി നടത്തിയ അന്വേഷണമാണ് പോലീസിന് പ്രതികളെക്കുറിച്ച് സൂചന ലഭിച്ചത്.

യുവതിയെ പുതപ്പിച്ചിരുന്ന പുതപ്പ് ഒരാഴ്‌ച മുമ്പ് കളമശേരിയിലെ ഒരു കടയില്‍നിന്ന് വാങ്ങിയതാണെന്ന് പോലീസ് സ്ഥിരീകരികച്ചതായാണ് വിവരം. അഞ്ചു ദിവസത്തെ പഴക്കമുള്ള യുവതിയുടെ മൃതദേഹം കഴിഞ്ഞദിവസമാണ് പെരിയാറിലെ കുളിക്കടവിൽ നിന്നും കണ്ടെടുത്തത്.

0Shares