യു.എ.പി.എ: സി.പി.എം പ്രവര്‍ത്തകരായ അലനും താഹയ്ക്കും ജാമ്യം നിഷേധിച്ചു

  • Post category:news
  • Reading time:1 min read
You are currently viewing യു.എ.പി.എ: സി.പി.എം പ്രവര്‍ത്തകരായ അലനും താഹയ്ക്കും ജാമ്യം നിഷേധിച്ചു

കോഴിക്കോട് പന്തീരങ്കാവില്‍ യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്ത സി.പി.എം പ്രവര്‍ത്തകരായ അലനും താഹയ്ക്കും ജാമ്യം നിഷേധിച്ചു. യു.എ.പി.എ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ജാമ്യം നല്‍കേണ്ടതില്ലെന്ന് കോടതി പറഞ്ഞു. കേസില്‍ കൂടുതല്‍ അന്വേഷണം നടത്തേണ്ടതുണ്ടെന്നും പ്രതികള്‍ പുറത്തുപോകുന്നത് അന്വേഷണത്തെ ബാധിക്കുമെന്ന എന്ന നിലപാടാണ് പ്രോസിക്യൂഷന്‍ സ്വീകരിച്ചത്.

പ്രതിഭാഗം അഭിഭാഷകര്‍ പലതരം വാദം ഉന്നയിച്ചെങ്കിലും കോടതി ഇതൊന്നും മുഖവിലയ്‌ക്കെടുത്തിട്ടില്ല. കഴിഞ്ഞ രണ്ട് ദിവസമായി നടന്ന വാദത്തിനൊടുവിലാണ് കോടതിയുടെ ഉത്തരവ്. ഒന്നാം തിയതി വൈകീട്ടാണ് ഇരുവരേയും പോലീസ് അറസ്റ്റ് ചെയ്തത്. യു.എ.പി.എ നിയമത്തിലെ സെക്ഷന്‍ 20, 38, 39 വകുപ്പുകളായിരുന്നു ചുമത്തിയത്. കേസില്‍ പിടിച്ചെടുത്ത തെളിവുകള്‍ പോലീസ് കോടതിയില്‍ ഹാജരാക്കിയിരുന്നു.

യു.എ.പി.എ ചുമത്താവുന്ന തരത്തിലുള്ള യാതൊന്നും ഇരുവരില്‍ നിന്നും പിടിച്ചെടുത്തിട്ടില്ലെന്നും ജാമ്യം അനുവദിക്കണമെന്നും പ്രതിഭാഗം അഭിഭാഷകന്‍ കോടതിയെ അറിയിച്ചിരുന്നു. എന്നാൽ യു.എ.പി.എ വകുപ്പുകള്‍ ചുമത്തിയത് തെളിവുകളാടെയാണെന്നായിരുന്നു പ്രോസിക്യൂഷന്‍ വാദം.

0Shares