കാസര്‍കോട്: മൗലവി ബുക്ക് ഡിപ്പോയും ചാനല്‍ ആര്‍.ബിയും ചേര്‍ന്ന് വായനക്കാര്‍ക്കായി ഒരുക്കിയ സമ്മാനപദ്ധതിയുടെ ഭാഗമായി പ്രതിദിനം നടത്തിവരുന്ന ക്വിസ് മല്‍സരത്തിലെ വിജയികള്‍ക്ക് സമ്മാനങ്ങളും സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.
ജൂണ്‍ 11 മുതല്‍ ജൂണ്‍ 19 വരേയുള്ള ദിവസങ്ങളില്‍ വിജയിച്ചവര്‍ക്കാണ് സമ്മാനങ്ങള്‍ നല്‍കിയത്. ചാനല്‍ ആര്‍.ബിയുടെ സ്റ്റുഡിയോവില്‍ നടന്ന ചടങ്ങില്‍ ഖന്‍സാ വുമണ്‍സ് കോളജ് മാനേജര്‍ മൂസാ ബി ചെര്‍ക്കളയും കുമ്പള ലിറ്റില്‍ ലില്ലീ എഡ്യൂക്കേഷണല്‍ ട്രസ്റ്റ് ഡയരക്ടര്‍ സരസ്വതി ടീച്ചറും സമ്മാന വിതരണം നടത്തി.
ചാനല്‍ ആര്‍.ബി സി.ഇ.ഒ മുഹമ്മദ് ഹാരിസ്, സീനിയര്‍ റിപോര്‍ട്ടര്‍ ദേവിദാസ്, ഹസന്‍ സംബന്ധിച്ചു.
വായനക്കാര്‍ക്കുള്ള സമ്മാന പദ്ധതി(25.06.2018)
ഇന്നത്തെ ചോദ്യം
വിയ്യൂര്‍ സെന്‍ട്രല്‍ ജയില്‍ ഏത് ജില്ലയില്‍ സ്ഥിതി ചെയ്യുന്നു?
A) ഏറണാകുളം
B) തിരുവനന്തപുരം
C) തൃശൂര്‍
D) കൊല്ലം
E) ഇവയൊന്നുമല്ല
നിങ്ങള്‍ ചെയ്യേണ്ടത്; ചാനല്‍ ആര്‍.ബിയുടെ channelrb.com ഫേസ് ബുക്ക് പേജ് നിര്‍ബന്ധമായും ലൈക്ക് ചെയ്യുക. പിന്നീട് ചോദ്യത്തിനുള്ള ശരിയുത്തരം 7025274015 എന്ന മൊബൈല്‍ നമ്പറില്‍ മെസേജ് ആയി ഇന്നുരാത്രി(25.06.18) 12 മണിക്ക് മുമ്പ് അയക്കുക. ഉത്തരത്തോടൊപ്പം നിങ്ങളുടെ മുഴുവന്‍ പേര് (ഫേസ്ബുക്കിലെ പ്രൊഫൈല്‍ നെയിമും വേണം), വിലാസം, (പഞ്ചായത്ത്, മുന്‍സിപ്പാലിറ്റി), മൊബൈല്‍ നമ്പര്‍ എന്നിവ രേഖപ്പെടുത്തണം. ഒന്നില്‍ കൂടുതല്‍ ശരിയുത്തരം വരികയാണെങ്കില്‍ നറുക്കെടുപ്പിലൂടെ ചാനല്‍ ആര്‍.ബി വിജയികളെ കണ്ടത്തും. ഈ സമ്മാനപദ്ധതിയില്‍ ആര്‍ക്കും പങ്കെടുക്കാം. ചാനല്‍ ആര്‍.ബി നല്‍കുന്ന സമ്മാനങ്ങളും സര്‍ട്ടിഫിക്കറ്റുമാണ് വിജയികള്‍ക്ക് നല്‍കുന്നത്. ആഴ്ചയില്‍ ഒരുദിവസം വിജയികള്‍ക്ക് സമ്മാനം നല്‍കും. വിജയികളായവര്‍ ഫോട്ടോയും അയക്കണം.
ഇന്നലെ (24.06.2018) നടന്ന മല്‍സരത്തിലെ ഉത്തരം: ഷൊര്‍ണൂര്‍ ജംങ്ഷന്‍
വിജയി: പി.കെ ജോല്‍സ്‌ന, ബോവിക്കാനം, കാസര്‍കോട്.