മേല്‍പറമ്പില്‍ വഴിയാത്രക്കാരന്‍ കാറിടിച്ച് മരിച്ചു

  • Post category:obitury
  • Reading time:1 min read
You are currently viewing മേല്‍പറമ്പില്‍ വഴിയാത്രക്കാരന്‍ കാറിടിച്ച് മരിച്ചു

ഉദുമ: റോഡരികിലൂടെ നടന്നുപോവുകയായിരുന്ന യുവാവ് കാറിടിച്ച് മരിച്ചു. ചളിയംകോട്ടെ ഇസ്മാഈലിന്റെ മകന്‍ റാഫി (33)യാണ് മരിച്ചത്. കാസര്‍കോട് കാഞ്ഞങ്ങാട് കെ.എസ്.ടി.പി റോഡില്‍ ചെമ്മനാട് ചന്ദ്രഗിരി പാലത്തിന് സമീപം വ്യാഴാഴ്ച രാത്രി 10.30 മണിയോടെയായിരുന്നു അപകടം. ഇടിച്ചിട്ട കാര്‍ നിര്‍ത്താതെ പോയി. ഗുരുതരമായി പരിക്കേറ്റ റാഫി സംഭവസ്ഥലത്തുവച്ച് തന്നെ മരിച്ചു. വെള്ളിയാഴ്ച രാവിലെ 11 ഓടെ കാസര്‍കോട് ജനറല്‍ ആശുപത്രി പോസ്റ്റ്‌മോര്‍ട്ടം നടത്തി. മാതാവ്: ബീഫാത്വിമ. ഭാര്യ: സൈദ. മക്കള്‍: മുഹമ്മദ്, ഫാത്വിമ, ആഇശ.

0Shares