ദുബായ്: ഹ്രസ്വ സന്ദര്‍ശനാര്‍ത്ഥം ദുബായിലെത്തിയ കാസര്‍കോട് മുനിസിപ്പാലിറ്റി ചെയര്‍പേഴ്സണ്‍ ബീഫാത്തിമ ഇബ്രാഹിമിന് ദുബൈ കെ.എം.സി.സി കാസര്‍കോട് മുനിസിപ്പല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സ്വീകരണം നല്കി. നാടിന്റെ സാമൂഹിക സാംസ്കാരിക ജീവ കാരുണ്യമേഖലയില്‍ ദുബൈ കെ.എം.സി.സി കാസര്‍കോട് മുനിസിപ്പല്‍ കമ്മിറ്റി ചെയ്ത പ്രവര്‍ത്തനങ്ങള്‍ അഭിനന്ദനീയവും മാതൃകാപരവുമാണെന്ന് സ്വീകരണ പരിപാടിയില്‍ ബീഫാത്തിമ ഇബ്രാഹിം പറഞ്ഞു. ആതുര സേവനരംഗത്ത് തുല്യതയില്ലാത്ത പ്രവര്‍ത്തനങ്ങളാണ് കഴിഞ്ഞ ഒരു വര്‍ഷം കൊണ്ട് കമ്മിറ്റി കാഴ്ച്ച വെച്ചതെന്നും ഇനിയും ഇത്തരം പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകുവാന്‍ കമ്മിറ്റിക്ക് കഴിയട്ടെ എന്നും ബീഫാത്തിമ ഇബ്രാഹിം കൂട്ടിച്ചേര്‍ത്തു.
ദുബായ് കെ.എം.സി.സി സംസ്ഥാന ഉപാധ്യക്ഷന്‍ ഹസൈനാര്‍ തോട്ടുംഭാഗം ഉദ്ഘാടനം ചെയ്തു. ഫൈസല്‍ മുഹ്സിന് അധ്യക്ഷത വഹിച്ചു. ബീഫാത്തിമ ഇബ്രാഹിമിന് കാസര്‍കോട് മണ്ഡലം പ്രസിഡണ്ട് സലാം കന്നിപ്പാടി ഉപഹാരം നല്കി. നൂറുദ്ധീന്‍ ആറാട്ടുകടവ്, ഫൈസല്‍ പട്ടേല്‍, കബീര്‍ ചേരങ്കൈ, സുബൈര്‍ അബ്ദുള്ള, ഹാരിസ് സീനത്ത്, തല്‍ഹത്ത്, സിനാന് തൊട്ടാന്‍, നവാസ് തുരുത്തി, ഗഫൂര്‍ ഊദ്, ബഷീര്‍ ചേരങ്കൈ, നിസാര്‍ ബെദിര സംസാരിച്ചു. ഹസകര് ചൂരി സ്വാഗതവും സഫ്വാന് അണങ്കൂര്‍ നന്ദി പറഞ്ഞു.
മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ ബീഫാത്തിമ ഇബ്രാഹിമിന് ദുബായ് കെ.എം.സി.സി കാസര്‍കോട് മുനിസിപ്പല്‍ കമ്മിറ്റി സ്വീകരണം നല്കി