മുതിര്‍ന്ന സി.പി.ഐ നേതാവ് പള്ളിപ്രം ബാലന്‍ അന്തരിച്ചു.

  • Post category:obitury
  • Reading time:1 min read
You are currently viewing മുതിര്‍ന്ന സി.പി.ഐ നേതാവ് പള്ളിപ്രം ബാലന്‍ അന്തരിച്ചു.

കണ്ണൂര്‍: മുതിര്‍ന്ന സി.പി.ഐ നേതാവും ഹൊസ്ദുര്‍ഗ് മുന്‍ എം.എല്‍.എയുമായ പള്ളിപ്രം ബാലന്‍(78) അന്തരിച്ചു. 1953ല്‍ ബാലസംഘം യൂണിറ്റ് സെക്രട്ടറിയായി രാഷ്ട്രീയ രംഗത്തേക്ക് ചുവട്‌വച്ച പള്ളിപ്രം ബാലന്‍ 2006 ല്‍ ഹൊസ്ദുര്‍ഗ് മണ്ഡലത്തില്‍ നിന്നും ജയിച്ചാണ് നിയമസഭയിലെത്തിയത്. എ.ഐ.വൈ.എഫ് താലൂക്ക് സെക്രട്ടറി, ദീര്‍ഘകാലം സി.പി.ഐ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം, വലിയന്നൂര്‍ ബ്രാഞ്ച് സെക്രട്ടറി, തളിപ്പറമ്പ് താലൂക്ക് സെക്രട്ടറി, കണ്ണൂര്‍ ജില്ലാ സെക്രട്ടറി തുടങ്ങിയ നിലകളില്‍ സേവനനുഷ്ഠിച്ചിട്ടുണ്ട്.

കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് അംഗം, സംസ്ഥാന പട്ടിക ജാതി-പട്ടിക വര്‍ഗ വികസന കോര്‍പറേഷന്‍ ചെയര്‍മാന്‍ എന്നീ നിലകളിലും ബി.കെ.എം.യു സംസ്ഥാന പ്രസിഡണ്ട്, ട്രഷറര്‍, ഐപ്‌സോ, കേരള ആദിവാസി യൂണിയന്‍ സംസ്ഥാന സെക്രട്ടറി എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. എ.പുഷ്പയാണ് ഭാര്യ. മക്കള്‍: സുനില്‍ കുമാര്‍, ശെല്‍വന്‍. മൃതദേഹം സി.പി.ഐ കണ്ണൂര്‍ ജില്ലാ കൗണ്‍സില്‍ ഓഫീസില്‍ പൊതുദര്‍ശനത്തിന് വച്ച ശേഷം സംസ്‌കാര ചടങ്ങുകള്‍ക്കായി പയ്യാമ്പലത്തേക്ക് കൊണ്ടു പോകും.

0Shares