കാസര്‍കോട്: മുംബൈയില്‍ റെയില്‍വെ മേല്‍പ്പാലത്തില്‍ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരില്‍ കാസര്‍കോട് സ്വദേശിനിയും. ഉപ്പള, സോങ്കാല്‍, ബളംക്കുടേയിലെ പരേതനായ മഹാബലഷെട്ടിയുടെ മകള്‍ സുജാത പി ആള്‍വ (52)യാണ് മരിച്ചത്. ഇന്‍കം ടാക്സ് ഉദ്യോഗസ്ഥനും മംഗളൂരു, വാമഞ്ചൂര്‍ സ്വദേശിയുമായ ഭര്‍ത്താവ് പുരുഷോത്തമയ്ക്കൊപ്പം മുംബൈയില്‍ ആണ് താമസം. സുജാത ആല്‍വ നാടക കലാകാരിയാണ്. നിരവധി നാടകങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. സീതയാണ് മാതാവ്. കോളേജ് വിദ്യാര്‍ഥികളായ പ്രജാ ആല്‍വയും പ്രറണ ആല്‍വയും മക്കളാണ്. പ്രജ്ഞ, പ്രേരണ മക്കളും അശോകന്, വിനോദ്, പ്രവീണ്‍, വിനയ, ജയലക്ഷ്മി എന്നിവര്‍ സഹോദരങ്ങളുമാണ്. ഒപ്പം സുഹൃത്തായ മംഗളൂരു സ്വദേശിനി സുമതാ ഷെട്ടിയും അപകടത്തില്‍ മരിച്ചിരുന്നു. കുര്‍ള ഭണ്ഡുപ് ഡിവിഷണല്‍ കമ്മിറ്റിയുടെയും കഞ്ചൂര്‍മാര്‍ഗിലെ നെഹ്രുനഗര്‍ റസിഡന്‍ഷ്യന്‍ അസോസിയേഷന് കമ്മിറ്റിയുടെയും സജീവ പ്രവര്‍ത്തകരാണ് മരിച്ച രണ്ടുപേരും. ഒരു കഴിവുള്ള കായികതാരമായിരുന്നു സമതാഷെട്ടി. കാഡ്ഡലെലെ ഹൂഗെമനേന്റെ കൃഷ്ണ ഷെട്ടിയുടെ മകളാണ്. ഏക മകള്‍ നിഥി ഷെട്ടി സീയോനില്‍ ബിഎസ്.സി വിദ്യാര്‍ത്ഥിനിയാണ്. ദസറ ഉത്സവത്തിനായുള്ള പൂക്കള്‍ വാങ്ങാന്‍ വാങ്ങാന്‍ പുറപ്പെട്ടവരായിരുന്നു ഇരുവരും. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വെള്ളിയാഴ്ച രാത്രിയോടെ വിട്ടു നല്‍കിയിരുന്നു.
മുംബൈ നഗരത്തിലെ തിരക്കേറിയ സബര്‍ബന്‍ റെയില്‍വെ സ്റ്റേഷനുകളില്‍ ഒന്നായ എല്ഫിന്സ്റ്റള് റോഡിലെ മേല്‍പ്പാലത്തിലാണ് അപകടം ഉണ്ടായത്. ഇരു സ്റ്റേഷനുകളിലുമായി ഒരേ സമയം നാലു ട്രെയിനുകള്‍ വന്നതും കനത്ത മഴയെ തുടര്‍ന്ന് ജനങ്ങള്‍ മേല്‍പ്പാലത്തിലേക്ക് ഇരച്ചു കയറിയതുമാണ് അപകടത്തിനു ഇടയാക്കിയത്. മഴ കുറഞ്ഞപ്പോള്‍ പാലത്തിനു മുകളില്‍ കയറിയവര്‍, തിടുക്കത്തില്‍ ഇറങ്ങി തുടങ്ങിയതാണ് അപകടത്തിലേക്കു നയിച്ചത്. അപകടത്തില്‍ 22 പേര് മരിച്ചിരുന്നു. ഇവരില്‍ എട്ടുപേര്‍ സ്ത്രീകളാണ്. പരിക്കേറ്റ 39 പേര് ആശുപത്രിയില്‍ ചികിത്സയിലാണ്.
https://www.youtube.com/watch?v=yBnXCw82KfM
