മയക്കുമരുന്നുകൾ വ്യാപകമായെത്താനുള്ള സാധ്യത; കൊച്ചിയിലെ പുതുവത്സരാഘോഷങ്ങള്‍ക്ക് കര്‍ശന നിരീക്ഷണവുമായി എക്സൈസും പോലീസും

  • Post category:news
  • Reading time:1 min read
You are currently viewing മയക്കുമരുന്നുകൾ വ്യാപകമായെത്താനുള്ള സാധ്യത; കൊച്ചിയിലെ പുതുവത്സരാഘോഷങ്ങള്‍ക്ക് കര്‍ശന നിരീക്ഷണവുമായി എക്സൈസും പോലീസും

 

കൊച്ചി: കൊച്ചിയിൽ പുതുവത്സരാഘോഷത്തിന്റെ ഭാഗമായുള്ള ഡി.ജെ പാർട്ടികൾ കർശനമായി നിരീക്ഷിക്കാൻ എക്സൈസും പോലീസും. പുലർച്ചവരെ നീളുന്ന പാർട്ടികളിൽ മയക്ക്മരുന്ന് ഉപയോഗത്തിനുള്ള സാധ്യത കണക്കിലെടുത്താണ് നീക്കം. പല പാർട്ടികളും പൊലീസിന്‍റെ കണ്ണുവെട്ടിച്ചാണ് സംഘടിപ്പിക്കാറുള്ളത്. ഇതിലേക്ക് മയക്കുമരുന്നുകൾ വ്യാപകമായെത്താനുള്ള സാധ്യതകളുണ്ടെന്നാണ് പോലീസും എക്സൈസും കരുതുന്നത്.

ഇതിനിടെ നിയന്ത്രണം മറികടക്കാൻ ഡി.ജെ പാർട്ടികൾ മൂന്നാറിലേക്കും വാഗമണ്ണിലേക്കും മാറ്റുന്നതായും കണ്ടെത്തിയിട്ടുണ്ട്.വൻകിട ഹോട്ടലുകളിൽ മാത്രമല്ല ഉല്ലാസ നൗകകളിലും പാർട്ടികൾ നടക്കുന്നുണ്ട്. പുതുവത്സരാഘോഷത്തിന് മാത്രമായി ഇരുപതോളം താത്ക്കാലിക മദ്യ ലൈസൻസിനുള്ള അപേക്ഷ ഇതിനകം കൊച്ചിയിൽ മാത്രം കിട്ടിയിട്ടുണ്ട്.

 

0Shares