
കാസര്‍കോട്: മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പ് ഒക്‌ടോബര്‍ 21 ന് നടത്തും. ഈ മാസം 30 ന് വൈകുന്നേരം മൂന്നുവരെ സ്ഥാനാര്‍ത്ഥികള്‍ക്ക് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാം. വരണാധികാരികൂടിയായ ഡെപ്യൂട്ടി കളക്ടര്‍ (എല്‍. ആര്‍) എന്‍. പ്രേമചന്ദ്രന്‍റെ കളക്ടറേറ്റിലെ ഓഫീസിലും ഉപവരണാധികാരിയായ മഞ്ചേശ്വരം ബ്ലോക്ക് ഡെവലപ്പ്‌മെന്റ് ഓഫീസര്‍ എന്‍. സുരേന്ദ്രന്‍റെ ഓഫീസിലും പത്രിക സ്വീകരിക്കും. പ്രവൃത്തി ദിവസങ്ങളില്‍ രാവിലെ 11 മുതല്‍ വൈകുന്നേരം മൂന്ന് വരെ പത്രിക സമര്‍പ്പിക്കാം. നാമനിര്‍ദ്ദേശ പത്രിക നല്‍കിയ സ്ഥാനാര്‍ത്ഥികളുടെ പത്രികളുടെ സൂക്ഷമ പരിശോധന ഒക്‌ടോബര്‍ ഒന്നിന് നടത്തും. പത്രിക സമര്‍പ്പിച്ച സ്ഥാനാര്‍ത്ഥികള്‍ക്ക് പത്രിക പിന്‍വലിക്കാനുള്ള അവസാന തിയതി ഒക്‌ടോബര്‍ മൂന്ന് ആണ്.
2019 ജനുവരി ഒന്നിന് പ്രസിദ്ധീകരിച്ച വോട്ടര്‍ പട്ടികയായിരിക്കും മഞ്ചേശ്വരം നിയോജകമണ്ഡലത്തിലെ കരട് വോട്ടര്‍ പട്ടിക. നാഷണല്‍ വോട്ടേഴ്‌സ് സര്‍വ്വീസ് പോര്‍ട്ടല്‍ എന്ന വെബ്‌സൈറ്റിലൂടെ (www.nvsp.in) മണ്ഡലത്തിലെ വോട്ടര്‍മാര്‍ക്ക് വോട്ടുണ്ടോ എന്ന് പരിശോധിച്ച് ഉറപ്പുവരുത്താന്‍ കഴിയും.

അതേസമയം മഞ്ചേശ്വരം ഉപതെരെഞ്ഞടുപ്പിന്‍റെ സുഗമമായ നടത്തിപ്പിന് ആവശ്യമായ ആന്റി ഡിഫേയ്‌സ്‌മെന്റ് സ്‌ക്വാഡ്, സ്റ്റാറ്റിക്ക് സര്‍വ്വെലൈന്‍സ് ടീം, എം.സി.എംസി തുടങ്ങിയ നിരീക്ഷണ ടീമുകളുടെ പ്രവര്‍ത്തനം ആരംഭിച്ചതായി ജില്ലാ ഇലക്ഷന്‍ ഓഫീസര്‍ കൂടിയായ ജില്ലാ കളക്ടര്‍ ഡോ. ഡി. സജിത്ത് ബാബു അറിയിച്ചു. മഞ്ചേശ്വരം നിയമസഭാ ഉപതെരഞ്ഞെടുപ്പിലേക്കുള്ള നാമനിര്‍ദേശ പത്രികാ സര്‍പ്പണം ആരംഭിച്ച . ആദ്യദിനത്തില്‍ ആരും പത്രിക നല്‍കിയില്ല.
തെരഞ്ഞെടുപ്പിന് ഭാരത് ഇലക്‌ട്രോണിക് ലിമിറ്റഡ് നിര്‍മ്മിച്ച എം ത്രീ വിഭാഗത്തല്‍പ്പെട്ട ഇ.വി.എം,വി.വിപാറ്റ് മെഷീനാണ് ഉപയോഗിക്കുന്നത്. 400 ബാലറ്റ് യൂണിറ്റ്, 400 കണ്‍ട്രോള്‍ യൂണിറ്റ്, 400 വി.വിപാറ്റ് മെഷീന്‍ എന്നിവ ഇന്ന് കോയമ്പത്തൂരില്‍ നിന്നും എക്സിക്യൂട്ടീവ് മജിസ്‌ട്രേറ്റിന്‍റെയും സായുധധാരികളായ പോലീസുകാരുടെയും അകമ്പടിയോടെ കളക്‌ട്രേറ്റിലെ ഇ.വി.എം ഗോഡൗണിലേക്ക് എത്തിക്കും.
രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളുടെ സാന്നിധ്യത്തില്‍ ഭാരത് ഇലക്‌ട്രോണിക് ലിമിറ്റഡ് എഞ്ചിനിയര്‍മാര്‍ മെഷീനുകളുടെ പ്രാഥമിക പരിശോധന നടത്തി മെഷീനുകള്‍ പ്രവര്‍ത്തന സജ്ജമാക്കും. നാളെ മുതല്‍ മെഷീനുകളുടെ പ്രാഥമിക പരിശോധന നടത്തുന്നതിന് ആവശ്യമായ ജീവനക്കാരെയും നിയമിച്ചതായി ജില്ലാ ഇലക്ഷന്‍ ഓഫീസര്‍കൂടിയായ ജില്ലാ കളക്ടര്‍ ഡോ. ഡി. സജിത് ബാബു അറിയിച്ചു. മഞ്ചേശ്വരം മണ്ഡലത്തില്‍ ആകെ 198 ബൂത്തുകളാണുള്ളത്. അതിനാവശ്യമായ മെഷീനുകളാണ് കോയമ്പത്തൂരില്‍ നിന്നും കൊണ്ടുവരുന്നത്.
