
ലക്നൗ: മകനെ പഠിപ്പിച്ച് എഞ്ചിനീയര്‍ ആക്കണമെന്ന അച്ഛന്റെ ആഗ്രഹത്തിന് ദയനീയ അന്ത്യം. മകനെ പഠിപ്പിച്ച് എഞ്ചിനീയര്‍ ആക്കണമെന്നായിരുന്നു ഉത്തര്‍പ്രദേശിലെ പൊലീസ് കോണ്‍സ്റ്റബിളായ മോത്തിലാലിന്റെ ആഗ്രഹം. എന്നാല്‍ മകൻ പ്രിന്‍സിന് കണക്കിനോട് തീരെ താല്‍പര്യവുമില്ലായിരുന്നു. കഴിഞ്ഞ ദിവസം സ്‌കൂളിലെ കണക്ക് പരീക്ഷയില്‍ മാര്‍ക്ക് കുറവാണെന്നറിഞ്ഞ പ്രിന്‍സിനെ പിതാവ് ശാസിക്കുകയും മര്‍ദ്ദിക്കുകയും ചെയ്തിരുന്നു.

ഇതിന് പ്രതികാരമെന്നോണം പ്രിന്‍സ് പിതാവിനെ വെടിവെച്ചുകൊല്ലുകയായിരുന്നു. തലയ്ക്ക് വെടിയേറ്റ മോത്തിലാല്‍ തല്‍ക്ഷണം മരിച്ചു. ശബ്ദം കേട്ട് വന്ന അമ്മയേയും സഹോദരിയേയും പ്രിന്‍സ് മണിക്കൂറുകളോളം തോക്കിന്‍ മുനയില്‍ നിര്‍ത്തി. സംഭവത്തില്‍ അലഹാബാദ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
