ഭര്‍ത്താവിനേയും മകളേയും ഉപേക്ഷിച്ച് കാമുകനൊപ്പം പോയ യുവതിക്ക് എട്ടിന്റെ പണികിട്ടി; ഒളിച്ചോട്ടത്തിന്റെ ക്ലൈമാക്‌സില്‍ കാമുകനൊപ്പം കള്ളനോട്ട് കേസിലും വ്യാജ ലോട്ടറി കേസിലും പ്രതിയായി

  • Post category:news
  • Reading time:2 mins read
You are currently viewing ഭര്‍ത്താവിനേയും മകളേയും ഉപേക്ഷിച്ച് കാമുകനൊപ്പം പോയ യുവതിക്ക് എട്ടിന്റെ പണികിട്ടി; ഒളിച്ചോട്ടത്തിന്റെ ക്ലൈമാക്‌സില്‍ കാമുകനൊപ്പം കള്ളനോട്ട് കേസിലും വ്യാജ ലോട്ടറി കേസിലും പ്രതിയായി

വടകര: ഗള്‍ഫിലുള്ള ഭര്‍ത്താവിനേയും മകളേയും ഉപേക്ഷിച്ച് കാമുകനൊപ്പം കഴിയാന്‍ പോയ യുവതിക്ക് എട്ടിന്റെ പണി.
ഒളിച്ചോടിയ ശേഷം പിടിയിലായ ഓര്‍ക്കാട്ടേരിയിലെ മൊബൈല്‍ ഷോപ്പ് ഉടമ വൈക്കിലശേരി പുത്തന്‍പുരയില്‍ അംജാദും (23) ജീവനക്കാരി ഒഞ്ചിയം മനക്കല്‍ പ്രവീണയും (32) കള്ളനോട്ട് കേസിലും വ്യാജ ലോട്ടറി കേസിലും പ്രതികളായി.
ഇരുവരും താമസിച്ച കോഴിക്കോട് പുതിയറയിലെ വീട്ടില്‍ പൊലീസ് നടത്തിയ റെയ്ഡിലാണ് കള്ളനോട്ടുകള്‍ കണ്ടെത്തിയത്. തുടര്‍ന്നാണ് ഇവര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പു പ്രകാരം കേസെടുത്തു. കേസില്‍ അംജാദ് ഒന്നാം പ്രതിയും പ്രവീണ രണ്ടാം പ്രതിയുമാണ്. ഇതോടൊപ്പം ഇവര്‍ വ്യാജ ലോട്ടറി നിര്‍മ്മിച്ച് സമ്മാനം കൈപ്പറ്റിയതായും പൊലീസ് അറിയിച്ചു. സമ്മാനാര്‍ഹമായ നമ്പറുള്ള ലോട്ടറി ടിക്കറ്റ് തയാറാക്കിയാണ് പണം സ്വന്തമാക്കിയത്. മീഡിയാ വണ്‍ ചാനലിന്റെ ഐഡന്റിറ്റി കാര്‍ഡും ഇവര്‍ കൃത്രിമമായി തയാറാക്കിയിട്ടുണ്ട്. ഇവയും താമസ സ്ഥലത്ത് നടത്തിയ റെയ്ഡില്‍ പൊലീസ് പിടിച്ചെടുത്തു. ഇവ നിര്‍മ്മിക്കുന്നതിനു വേണ്ട കംപ്യൂട്ടര്‍, പ്രിന്റര്‍ എന്നിവ ഇവിടെ നിന്നു കണ്ടെടുത്തു. കള്ളനോട്ട് കേസില്‍ പ്രതികളായ ഇരുവരേയും വടകര മജിസ്‌ട്രേറ്റ് കോടതി രണ്ടാഴ്ചത്തേക്ക് റിമാന്റ് ചെയ്ത ശേഷം ഹൈക്കോടതിയില്‍ ഹാജരാക്കാന്‍ എറണാകുളത്തേക്കു കൊണ്ടുപോയി. കാണാതായതു സംബന്ധിച്ച് ഇരുവരുടേയും ബന്ധുക്കള്‍ ഹേബിയസ് കോര്‍പസ് ഫയല്‍ ചെയ്ത സാഹചര്യത്തിലാണ് ഇത്. സപ്തംബര്‍ 11 മുതലാണ് അംജാദിനെ ദുരൂഹസാഹചര്യത്തില്‍ കാണാതായത്. ഇയാള്‍ക്കായി പൊലീസ് അന്വേഷണം നടത്തുന്നതിനിടയില്‍ രണ്ടും മാസം പിന്നിട്ടപ്പോള്‍ കടയിലെ ജീവനക്കാരി പ്രവീണയെയും നവംബര്‍ 13 മുതല്‍ കാണാതായിരുന്നു. രണ്ടു പേരുടെയും ബന്ധുക്കള്‍ ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പസ് സമര്‍പിക്കുകയും ചെയ്തു. ഇക്കാര്യത്തില്‍ പൊലീസിനോട് വിശദീകരണം നല്‍കാന്‍ കോടതി നിര്‍ദ്ദേശിച്ച അവസരത്തിലാണ് ഇവരെ കോഴിക്കോട് നിന്നു കണ്ടെത്തുന്നത്. ഓര്‍ക്കാട്ടേരിയിലെ കടയില്‍ ജോലി തുടങ്ങിയതു മുതല്‍ ഇരുവരും നല്ല ബന്ധത്തിലായിരുന്നു. ഇയാള്‍ ആവശ്യപ്പെട്ടതു പ്രകാരമാണ് പ്രീവീണ സ്ഥലം വിട്ടത്. ഓര്‍ക്കാട്ടേരിയില്‍ നിന്നു പ്രവീണ കട പൂട്ടി സ്‌കൂട്ടറില്‍ വടകര സാന്റ്ബാങ്ക്‌സില്‍ എത്തിയ ശേഷമാണ് അംജാദ് ഇവരെ ബൈക്കില്‍ കോഴിക്കോടേക്ക് കൊണ്ടുപോയത്. സ്‌കൂട്ടര്‍ ഉപേക്ഷിച്ച നിലയില്‍ സാന്റ്ബാങ്ക്‌സില്‍ കണ്ടെത്തിയിരുന്നു. താന്‍ മരിക്കുകയാണെന്ന് എഴുതിയ ആത്മഹത്യകുറിപ്പ് ഇവിടെ നിന്നു കണ്ടെടുത്തിരുന്നു. നേരത്തെ തന്നെ അംജാദ് കോഴിക്കോട് വീട് വാടകക്കെടുത്തിരുന്നു. തലശേരി ചൊക്ലി സ്വദേശിനിയാണ് പ്രവീണ. ഓര്‍ക്കാട്ടേരിക്ക് സമീപമുള്ള ഒഞ്ചിയത്തേക്കാണ് ഇവരെ വിവാഹം കഴിച്ച് അയച്ചത്. ഭര്‍ത്താവ് ഷാജി കുവൈറ്റില്‍ ജോലിചെയ്തു വരികയാണ്. ഏഴു വയസുള്ള ഒരു മകളും ഉണ്ട്. മകളെ ഉപേക്ഷിച്ചാണ് കാമുകനൊപ്പം ജീവിക്കാനായി പ്രവീണ ഒളിച്ചോടിയത്. എടച്ചേരി എസ്.ഐ കെ. പ്രദീപ്കുമാര്‍, സി.ഐയുടെ സ്‌ക്വാഡ് അംഗങ്ങളായ എ.എസ്.ഐ സി.എച്ച്. ഗംഗാധരന്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ കെ.പി. രാജീവന്‍, കെ.യൂസഫ്, വി.ഷാജി. പ്രദീപന്‍ എന്നിവരടങ്ങിയ സംഘമാണ് അംജാദിനെയും പ്രവീണയേയും കണ്ടെത്തിയത്.

0Shares