കണ്ണൂര്‍: പരിയാരം ദേശീയപാത പിലാത്തറയില്‍ ബൈക്കും കെഎസ്ആര്‍ടിസി ബസും കൂട്ടിയിടിച്ചു യുവാവ് മരിച്ചു. കുപ്പം ഇന്‍ഡൂസ് സെയില്‍സ് ഓഫിസര്‍ ടോം ചാക്കോയാണ് മരിച്ചത്. 
നാടുകാണി തെറ്റുറോഡിന് സമീപം ചാക്കോയുടെ മകന് ടോം(29) ആണ് മരിച്ചത്. സംസ്കാരം ഇന്നു വൈകീട്ട് നാലിനു ബാലേശുഗിരി ഉണ്ണിശോ പള്ളിയില്‍. മാതാവ് തങ്കമ്മ. സഹോദരങ്ങള്‍: ജെറി, ഐഡ.