കാസര്‍കോട്: ബദിയഡുക്ക കണ്ണിയത്ത് ഉസ്താദ് ഇസ്ലാമിക് അക്കാദമിയില്‍ വര്‍ഷംതോറും നടന്ന് വരാറുള്ള കണ്ണിയത്ത് ഉസ്താദ് ആണ്ട് നേര്‍ച്ചയും വാര്‍ഷീക മഹാസമ്മേളനവും ഈമാസം 14 മുതല്‍ 16വരെ അക്കാദമി കാമ്പസില്‍ നടക്കും. വെള്ളിയാഴ്ച വൈകീട്ട് മലാം പരിസരത്തുനിന്ന് വിളംബര റാലി ആരംഭിക്കും. തുടര്‍ന്ന് സ്വാഗത സംഘം ചെയര്മാന് യു.എം അബ്ദുല്‍ റഹ്മാന് മൗലവി പതാക ഉയര്‍ത്തും. ഏഴുമണിക്ക് നടക്കുന്ന ഉദ്ഘാടന സമ്മേളനം സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുകോയ തങ്ങള്‍ ഉദ്ഘാടനം ചെയ്യും. സയ്യിദ് പൂക്കോയ തങ്ങള്‍ പ്രാര്‍ഥന നടത്തും. വര്‍ക്കിങ് ചെയര്മാന് മാഹിന്‍ കേളോട്ട് അധ്യക്ഷനാകും. എം.എം നൗഷാദ് ബാഖവി മുഖ്യപ്രഭാഷണം നടത്തും.
ശനിയാഴ്ച ഉച്ചയ്ക്ക് 12ന് നടക്കുന്ന മജിലിസുന്നൂര് സംഗമത്തിന് സമസ്ത ജില്ലാ പ്രസിഡന്റ് ത്വാഖാ അഹമ്മദ് മൗലവി നേതൃത്വം നല്‍കും. രാത്രി ഏഴിന് നടക്കുന്ന മത പ്രഭാഷണം സമസ്ത ജനറല്‍ സെക്രട്ടറി ഖാസി പ്രഫ.കെ ആലിക്കുട്ടി മുസിലിയാര്‍ ഉദ്ഘാടനം ചെയ്യും. ഞായറാഴ്ച വൈകീട്ട് ഏഴിന് നടക്കുന്ന സമാപന പരിപാടി വഖഫ് ബോര്‍ഡ് ചെയര്മാന് സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. വാര്‍ത്താസമ്മേളനത്തില്‍ സ്വാഗത സംഘം ചെയര്മാന് യു.എം അബ്ദുല്‍ റഹ്മാന് മൗലവി, ഫള്ലൂര്ഹ്മാന് ദാരിമി, അശ്രഫ് പള്ളിക്കണ്ടം, മാഹിന്‍ കേളോട്ട്, സുബേര്‍ ദാരിമി, പി.എസ് ഇബ്രഹീം ഫൈസി സംബന്ധിച്ചു.
ബദിയഡുക്ക കണ്ണിയത്ത് ഉസ്താദ് ആണ്ട് നേര്‍ച്ചയും വാര്‍ഷീക മഹാസമ്മേളനവും വെള്ളിയാഴ്ച തുടങ്ങും