കാസര്‍കോട്: പ്രമുഖ ഫുട്‌ബോള്‍ താരം തൃക്കരിപ്പൂരിലെ മുഹമ്മദ് റാഫിയുടെ ഹിറ്റാച്ചി ഫുട്‌ബോള്‍ ക്ലബിന്റെ 2017-18 വര്‍ഷത്തെ സ്‌പോണ്‍സര്‍ഷിപ്പ് പ്രമുഖ മെത്ത നിര്‍മാതാക്കളായ സുള്‍ഫെക്‌സ് മാട്രസ് ഏറ്റെടുത്തു. കളിക്കാര്‍ക്കുള്ള ജേഴ്‌സിയുടെ പ്രകാശനം ടീം ക്യാപ്റ്റന്‍ മുഹമ്മദ് റാസിക്ക് കൈമാറി സുള്‍ഫെക്‌സ് മാട്രസ് എം.ഡി എം.ടി.പി മുഹമ്മദ് കുഞ്ഞി നിര്‍വഹിച്ചു.
ടീം മാനേജര്‍ ഷാഹുല്‍, ക്ലബ് പ്രസിഡന്റ് എ.ജി.സി ഷംസാദ്, മുഹമ്മദ് ഷാഫി, സിറാജ് തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു. രണ്ടര പതിറ്റാണ്ടിലേറെയായി സംസ്ഥാന ദേശീയ താരങ്ങളെ വളര്‍ത്തിക്കൊണ്ടുവരാന്‍ ഫുട്‌ബോള്‍ ക്ലബിന് കഴിഞ്ഞിട്ടുണ്ട്. മുഹമ്മദ് റാഫിയാണ് ക്ലബ് സ്ഥാപിച്ചത്.
ഫുട്‌ബോള്‍ താരം മുഹമ്മദ് റാഫിയുടെ ക്ലബിന്റെ സ്‌പോണ്‍സര്‍ഷിപ്പ് സുള്‍ഫെക്‌സ് മാട്രസ് ഏറ്റെടുത്തു