പ്രളയം; ദു​രി​താ​ശ്വാ​സ ക്യാമ്പു​ക​ളി​ല്‍ ക​ഴി​യു​ന്ന​വ​ര്‍​ക്ക് ക​ണ്ണൂ​ര്‍ സെ​ന്‍​ട്ര​ല്‍ ജ​യി​ലി​ല്‍ നി​ന്ന് ച​പ്പാ​ത്തി​യും ക​റി​യും; ചീ​മേ​നി തു​റ​ന്ന ജ​യി​ലി​ല്‍ നി​ന്ന് ബി​രി​യാ​ണി; മാതൃകയായി പുതിയ പ്രവര്‍ത്തനങ്ങള്‍

  • Post category:news
  • Reading time:1 min read
You are currently viewing പ്രളയം; ദു​രി​താ​ശ്വാ​സ ക്യാമ്പു​ക​ളി​ല്‍ ക​ഴി​യു​ന്ന​വ​ര്‍​ക്ക് ക​ണ്ണൂ​ര്‍ സെ​ന്‍​ട്ര​ല്‍ ജ​യി​ലി​ല്‍ നി​ന്ന് ച​പ്പാ​ത്തി​യും ക​റി​യും; ചീ​മേ​നി തു​റ​ന്ന ജ​യി​ലി​ല്‍ നി​ന്ന് ബി​രി​യാ​ണി; മാതൃകയായി പുതിയ പ്രവര്‍ത്തനങ്ങള്‍

പ്ര​ള​യ​ത്തി​ല്‍ എ​ല്ലാം ത​ക​ര്‍​ന്നു ദു​രി​താ​ശ്വാ​സ ക്യാമ്പു​ക​ളി​ല്‍ ക​ഴി​യു​ന്ന​വ​ര്‍​ക്കു വി​ശ​പ്പ​ക​റ്റാ​ന്‍ ജ​യി​ലു​ക​ളി​ല്‍ നി​ന്ന് എ​ത്തി​ക്കു​ന്നു ച​പ്പാ​ത്തി​യും ക​റി​യും. ചി​ല ജി​ല്ല​ക​ളി​ലെ ദു​രി​താ​ശ്വാ​സ ക്യാമ്പു​ക​ളി​ല്‍ ബി​രി​യാ​ണി വിളമ്പാ​നും ഇ​വ​ര്‍​ക്കാ​കു​ന്നു​ണ്ട്. ഇ​ന്ന​ലെ അ​ഞ്ചു ജി​ല്ല​ക​ളി​ലെ ദു​രി​താ​ശ്വാ​സ ക്യാമ്പു​ക​ളി​ലാ​ണ് ജ​യി​ലി​ല്‍ നി​ന്നു​ള്ള ഭ​ക്ഷ​ണ വി​ഭ​വ​ങ്ങ​ള്‍ എ​ത്തി​ച്ച​ത്.

ജ​യി​ല്‍ ഡി​ജി​പി ഋ​ഷി​രാ​ജ്സിം​ഗി​ന്‍റെ നി​ര്‍​ദേ​ശ​ത്തെ തു​ട​ര്‍​ന്നു വെ​ള്ളി​യാ​ഴ്ച മു​ത​ലാ​ണ് സം​സ്ഥാ​ന​ത്തെ ദു​രി​താ​ശ്വാ​സ ക്യാമ്പു​ക​ള്‍​ക്ക് ആ​വ​ശ്യ​മാ​യ ഭ​ക്ഷ​ണ പാ​ക്ക​റ്റു​ക​ള്‍ ന​ല്‍​കി തു​ട​ങ്ങി​യ​ത്. ഓ​രോ​യി​ട​ത്തു നി​ന്നു ല​ഭി​ക്കു​ന്ന ഓ​ര്‍​ഡ​ര്‍ അ​നു​സ​രി​ച്ചു ഭ​ക്ഷ​ണ സാ​ധ​ന​ങ്ങ​ള്‍ എ​ത്തി​ക്കാ​നാ​ണു നി​ര്‍​ദേ​ശം ന​ല്‍​കി​യി​ട്ടു​ള്ള​ത്. ക​ണ്ണൂ​ര്‍, തൃ​ശൂ​ര്‍ സെ​ന്‍​ട്ര​ല്‍ ജ​യി​ലു​ക​ളി​ല്‍ നി​ന്നും ജി​ല്ലാ- ഓ​പ്പ​ണ്‍ ജ​യി​ലു​ക​ളി​ല്‍ നി​ന്നു​മു​ള്ള ഭ​ക്ഷ​ണ സാ​ധ​ന​ങ്ങ​ളാ​ണ് ദു​രി​താ​ശ്വാ​സ ക്യാമ്പു​ക​ളി​ല്‍ എ​ത്തി​ക്കു​ന്ന​ത്.

വെ​ള്ളി​യാ​ഴ്ച ക​ണ്ണൂ​ര്‍ സെ​ന്‍​ട്ര​ല്‍ ജ​യി​ലി​ല്‍ നി​ന്ന് 10,000 ച​പ്പാ​ത്തി​യും ക​റി​യും തൃ​ശൂ​ര്‍ വി​യ്യൂ​ര്‍ സെ​ന്‍​ട്ര​ല്‍ ജ​യി​ലി​ല്‍ നി​ന്ന് 5,000 ച​പ്പാ​ത്തി​യും വെ​ജി​റ്റ​ബി​ള്‍ ക​റി​യും എ​ത്തി​ക്കാ​നാ​യ​താ​യി ഋ​ഷി​രാ​ജ്സിം​ഗ് പ​റ​ഞ്ഞു. ഇ​ന്ന​ലെ ത​ഹ​സി​ല്‍​ദാ​ര്‍​മാ​ര്‍ അ​റി​യി​ക്കു​ന്ന ആ​വ​ശ്യ​ങ്ങ​ള്‍​ക്ക് അ​നു​സ​രി​ച്ചു ഭ​ക്ഷ​ണ സാ​ധ​ന​ങ്ങ​ള്‍ എ​ത്തി​ക്കാ​നാ​ണു നി​ര്‍​ദേ​ശം.

ഇ​ന്ന​ലെ തൃ​ശൂ​ര്‍, കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ര്‍, കാസര്‍കോട്, എ​റ​ണാ​കു​ളം ജി​ല്ല​ക​ളി​ലെ ക്യാമ്പു​ക​ളി​ലാ​ണ് ഭ​ക്ഷ​ണ സാ​ധ​ന​ങ്ങ​ള്‍ വി​ത​ര​ണം ന​ട​ത്തി​യ​ത്. കാസര്‍കോട് ചീ​മേ​നി തു​റ​ന്ന ജ​യി​ലി​ല്‍ നി​ന്ന് ബി​രി​യാ​ണി ത​യാ​റാ​ക്കി കാസര്‍കോട്, ക​ണ്ണൂ​ര്‍ ജി​ല്ല​ക​ളി​ലെ ദു​രി​താ​ശ്വാ​സ ക്യാമ്പു​ക​ളി​ല്‍ എ​ത്തി​ക്കു​ക​യാ​യി​രു​ന്നു.

0Shares