പ്രളയ സമയത്ത് സ്വന്തം പുരയിടത്തിൽ നിന്ന് പത്ത് സെന്റ് സ്ഥലം പതിച്ച് നൽകി; കാസര്‍കോടിന്‍റെ മാലാഖ പ്രിയാകുമാരിക്ക് പുഞ്ചിരി മുളിയാറിന്‍റെ ആദരവ്

  • Post category:local news
  • Reading time:1 min read
You are currently viewing പ്രളയ സമയത്ത് സ്വന്തം പുരയിടത്തിൽ നിന്ന് പത്ത് സെന്റ് സ്ഥലം പതിച്ച് നൽകി; കാസര്‍കോടിന്‍റെ മാലാഖ പ്രിയാകുമാരിക്ക് പുഞ്ചിരി മുളിയാറിന്‍റെ ആദരവ്

ബോവിക്കാനം/ കാസര്‍കോട്: മഹാപ്രളയത്തിൽ അന്തിയുറങ്ങുന്ന കൂര പോലും നഷ്ടപ്പെട്ടവർക്ക് സ്വന്തം പുരയിടത്തിൽ നിന്ന് പത്ത് സെന്റ് സ്ഥലം പതിച്ച് നൽകിയ മുളിയാർ സി.എച്ച്.സി പാലയറ്റീവ് നഴ്സ് പ്രിയാ കുമാരിയെ പുഞ്ചിരി മുളിയാർ അനുമോദിച്ചു .

ബി.സി കുമാരൻ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഹസൈൻ നവാസ് സ്വാഗതം പറഞ്ഞു. കെ.ബി.മുഹമ്മദ്കുഞ്ഞി, ബി.അശ്റഫ്, മസൂദ് ബോവിക്കാനം, ശരീഫ് കൊടവഞ്ഞി, മൻസൂർ മല്ലത്ത് ,മാധവൻ നമ്പ്യാർ , ഹംസ ആലൂർ , അശ്റഫ് കരാകാട്, ഉസ്മാൻ ബോവിക്കാനം തുടങ്ങിയവർ സംസാരിച്ചു. തന്നെ അനുമോദിക്കാൻ എത്തിയ മുഴുവനാളുകൾക്കും . പ്രിയാകുമാരി നന്ദി രേഖപ്പെടുത്തി.

0Shares