പിലിക്കോട്: മാണിയാട്ട് വിജ്ഞാനദായിനി വായനശാല ആന്റ് ഗ്രന്ഥാലയം നവതി ആഘോഷങ്ങളുടെ ഭാഗമായി പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ജലം’ എന്ന വിഷയത്തെ ആസ്പദമാക്കി നടത്തിയ പ്രകാശന് കുട്ടമത്ത് സ്മാരക ഫോട്ടോഗ്രാഫി മത്സര വിജയികള്‍ക്ക് അവാര്‍ഡുകള്‍ വിതരണം ചെയ്തു. ചടങ്ങ് ജില്ലാ കലക്ടര്‍ കെ.ജീവന് ബാബു ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡന്റ് നന്ദകുമാര്‍ ടി.വി അദ്ധ്യക്ഷനായി. ശ്രീധരന് വടക്കാഞ്ചേരി ഒന്നാം സ്ഥാനവും സിബി വെള്ളരിക്കുണ്ട് രണ്ടാം സ്ഥാനവും കരസ്ഥമാക്കി. ഒന്നാം സ്ഥാനം നേടിയ ശീധരന്‍ വടക്കാഞ്ചേരിക്ക് വേണ്ടി കെ.പി.വി.യു സംസ്ഥാന പ്രസിഡന്റ് വി.സുരേഷ് അവാര്‍ഡ് ഏറ്റുവാങ്ങി.
തുടര്‍ന്ന് എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്കുള്ള ഉപഹാര സമര്‍പ്പണവും ജില്ലാ കലക്ടര്‍ നടത്തി. താലൂക്ക് ലൈബ്രറി കൗണ്‍സില്‍ ജോ. സെക്രട്ടറി വി.ചന്ദ്രന്, വി.സുരേഷ്, എം.വി.കോമന് നമ്പ്യാര്‍ എന്നിവര്‍ സംസാരിച്ചു. വായനശാല സെക്രട്ടറി സി പ്രദീപന് സ്വാഗതവും ജോ.സെക്രട്ടറി കെ.വി.സുരേഷ് നന്ദിയും പറഞ്ഞു.

പ്രകാശന് കുട്ടമത്ത് സ്മാരക ഫോട്ടോഗ്രാഫി അവാര്‍ഡുകള്‍ വിതരണം ചെയ്തു