Categories
സ്‌കൂളിൽ നിർമ്മിച്ച പാർക്കിൻ്റെ ഉദ്ഘാടനം; കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പാർക്ക് നിർമ്മിച്ചത്
സ്‌കൂൾ ആലംപാടി പ്രധാന അധ്യാപകൻ സി.ബാലകൃഷ്ണൻ മാസ്റ്റർ നന്ദിയും പറഞ്ഞു
Trending News





മടിക്കൈ / കാസർകോട്: കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് 2023 -24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി മടിക്കൈ ഗ്രാമപഞ്ചായത്തിലെ ആലംപാടി ഗവൺമെണ്ട് യു.പി സ്‌കൂളിൽ സ്ഥാപിച്ച കുട്ടികളുടെ പാർക്കിൻ്റെ ഉദ്ഘാടനം നടന്നു. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.മണികണ്ഠൻ ഉദ്ഘാടനം നിർവഹിച്ചു. മടിക്കൈ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എസ്.പ്രീത അധ്യക്ഷത വഹിച്ചു. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി പി.യൂജിൻ റിപ്പോർട്ട് അവതരിപ്പിച്ചു.
Also Read

കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം.അബ്ദുൾ റഹിമാൻ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം.കെ വിജയൻ, മടിക്കൈ ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പി.സത്യ, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ രമ പത്മനാഭൻ, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എം.ജി. പുഷ്പ, മടിക്കൈ ഗ്രാമപഞ്ചായത്ത് മെമ്പർമാരായ എം.രജിത, പി.പി ലീല, സ്‌കൂൾ പി.ടി.എ പ്രസിഡണ്ട് എം.വി ബാബു, കെ.എം ഷാജി ശാർങ്ങാധരൻ, മുൻ ഹെഡ്മാസ്റ്റർ രാജൻ മാസ്റ്റർ, മദർ പി.ടി.എ പ്രസിഡണ്ട് കെ.ടി.വി സൗമ്യ എന്നിവർ സംസാരിച്ചു.
കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് വൈസ്. പ്രസിഡണ്ട് കെ.വി ശ്രീലത സ്വാഗതവും ഗവൺമെണ്ട് യു.പി സ്‌കൂൾ ആലംപാടി പ്രധാന അധ്യാപകൻ സി.ബാലകൃഷ്ണൻ മാസ്റ്റർ നന്ദിയും പറഞ്ഞു.

Sorry, there was a YouTube error.