കാസര്‍കോട്: പോലീസ് വനിതാസെല്‍ നല്‍കുന്ന സ്ത്രീസുരക്ഷ പദ്ധതിയുടെ സ്വയം പ്രതിരോധ പരിശീലനം വെറുതെയാകുന്നില്ലെന്ന് തെളിയിച്ച് വിമല. എസ്.ടി ആനിമേറ്റര്‍ ആയി പ്രവര്‍ത്തിക്കുന്ന വിമല ഒരിക്കല്‍ ബസില്‍ യാത്ര ചെയ്യുന്നതിനിടെ എട്ടാംക്ലാസുകാരിയെ ഉപദ്രവിച്ച മദ്യപാനിയുടെ മൂക്കിനിടിച്ചാണ് കുട്ടിയെ രക്ഷിച്ചത്. പുല്ലൂര്‍ പെരിയയില്‍ നിന്നുള്ള വിമലയ്ക്ക് ഇതിന് തുണയായത് പോലീസില്‍ നിന്നും ലഭിച്ച പരിശീലനമാണ്. കുറച്ചനാള്‍ മുമ്പു നടന്ന കഥ വീണ്ടും ചര്‍ച്ചയാകുന്നത് അലാമിപ്പള്ളിയില്‍ നടക്കുന്ന പെരുമ പരിപാടിയിലാണ്. ഉല്‍പന്ന പ്രദര്‍ശന മേളയില്‍ മുള കൊണ്ടുള്ള കുട്ട ഉള്‍പ്പെടെയുള്ള ഉല്‍പ്പന്നങ്ങളുടെ വില്‍പനയുമായി വിമലയും സജീവമാണ്. ഇവരുടെ സ്റ്റാളിന് തൊട്ടടുത്താണ് പോലീസിന്റെ സ്റ്റാളും. ഇവിടെ പെണ്‍കുട്ടികള്‍ക്ക് സ്വയം പ്രതിരോധ പരിശീലനവും നല്‍കുന്നുണ്ട്. പോലീസിന്റെ സ്വയം പ്രതിരോധ പരിശീലനം തനിക്കു വളരെയധികം ധൈര്യം പകര്‍ന്നുവെന്നും ഇനി തനിക്കോ ചുറ്റുമുള്ളവര്‍ക്കോ ഇത്തരം പ്രതിസന്ധികള്‍ വന്നാല്‍ നിര്‍ഭയം നേരിടാനാകുമെന്നും വിമല പറഞ്ഞു.
തങ്ങള്‍ക്കു ശക്തി പകര്‍ന്നു കൊണ്ട് സിവില്‍ പോലിസ് ഓഫിസര്‍ വിമലയുടെ നേതൃത്വത്തിലുള്ള പോലിസ് സംഘം എപ്പോഴും കുടെയുണ്ടെന്നും വിമല പറഞ്ഞു. വിമലയോടൊപ്പം പരിശീലനം നേടിയ എസ്.ടി ആനിമേറ്റര്‍മാരായ ലത, പുഷ്പ തുടങ്ങിയവരും മറ്റു കുടുംബശ്രീ അംഗങ്ങളും വളര്‍ന്നുവരുന്ന തലമുറയെക്കൂടി നിര്‍ഭയരാക്കുന്ന യജ്ഞത്തിലാണ്. വനിതാസെല്ലിന്റെ സഹായത്തോടുകൂടി കുട്ടികള്‍ക്ക് സ്വയം പ്രതിരോധപരിശീലനവും അതുവഴി ആത്മവിശ്വാസവും പകര്‍ന്നു നല്‍കുന്നു. എല്ലാ വനിതകളും ഈ പരിശീലനം നേടി ശക്തരാകണമെന്നും ഇവര്‍ പറയുന്നു. പെരുമ മേള സന്ദര്‍ശിക്കാനെത്തുന്ന എല്ലാ വനിതകളെയും ഇത്തരത്തില്‍ ആത്മവിശ്വാസമുള്ളവരായി മാറ്റുവാനുള്ള ബോധവല്‍ക്കരണ ക്ലാസുകളും പരിശീലനങ്ങളും വനിതാസെല്ലിന്റെ നേതൃത്വത്തില്‍ നല്‍കുന്നുണ്ട്. സന്ദര്‍ശകരില്‍ മറ്റു ജില്ലകളില്‍ നിന്നുള്ള പലരും അവരുടെ നാട്ടിലെ കുട്ടികള്‍ക്കും വനിതകള്‍ക്കും പരിശീലനം നല്‍കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് സിവില്‍ പോലിസ് ഓഫിസര്‍ പ്രസീത പറഞ്ഞു.
വായനക്കാര്‍ക്കുള്ള സമ്മാന പദ്ധതി(24.05.18)
ഇന്നത്തെ ചോദ്യം
1. കേരളത്തിൻ്റെ ഇപ്പോഴത്തെ ഔദ്യോഗിക മരം?
A). മാവ്
B). തെങ്ങ്
C). പ്ലാവ്
D). പേരാല്‍
E) ഇവയൊന്നുമല്ല
നിങ്ങള്‍ ചെയ്യേണ്ടത്; ചാനല്‍ ആര്‍.ബിയുടെ channelrb.com ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക. പിന്നീട് ചോദ്യത്തിനുള്ള ശരിയുത്തരം 7025274015 എന്ന മൊബൈല്‍ നമ്പറിലോ, channelrb.com ഫേസ് ബുക്കിലെ മെസഞ്ചറിലോ മെസേജ് ആയി ഇന്നുരാത്രി 12 മണിക്ക് മുമ്പ് അയക്കുക. ഉത്തരത്തോടപ്പം നിങ്ങളുടെ മുഴുവന്‍ പേര്, സ്ഥലം(പഞ്ചായത്ത്, മുന്‍സിപ്പാലിറ്റി), മൊബൈല്‍ നമ്പര്‍ എന്നിവ രേഖപ്പെടുത്തണം. ഒന്നില്‍ കൂടുതല്‍ ശരിയുത്തരം വരികയാണെങ്കില്‍ നറുക്കെടുപ്പിലൂടെ ചാനല്‍ ആര്‍.ബി വിജയികളെ കണ്ടത്തും. വിജയികള്‍ക്കുള്ള സമ്മാനം ആഴ്ചയിലൊരിക്കല്‍ വിതരണം ചെയ്യും. ഈ സമ്മാനപദ്ധതിയില്‍ ആര്‍ക്കും പങ്കെടുക്കാം. മൗലവി ബുക്ക് ഡിപ്പോ സ്‌പോണ്‍സര്‍ ചെയ്യുന്ന സമ്മാനങ്ങളും ചാനല്‍ ആര്‍.ബിയുടെ സര്‍ട്ടിഫിക്കറ്റുമാണ് വിജയികള്‍ക്ക് ലഭിക്കുക.
ഇന്നലെ (23.05.2018) നടന്ന മല്‍സരത്തിലെ ഉത്തരം; 1984, വിജയി: മുഹമ്മദ് അസ്ലം, ചേരൂര്‍