നിസാം ബോവിക്കാനത്തിനെ എം.എസ്.എഫ് ആദരിച്ചു

  • Post category:local news
  • Reading time:1 min read
You are currently viewing നിസാം ബോവിക്കാനത്തിനെ എം.എസ്.എഫ് ആദരിച്ചു

ബോവിക്കാനം: അദ്ധ്യാപക ദിനത്തില്‍ നെല്ലിക്കട്ട പി.ബി.എം.ഇ.എസ് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ നിസാം ബോവിക്കാനത്തിനെ എതിര്‍ത്തോട് ശാഖ എം.എസ്.എഫ് ഉപഹാരം നല്‍കി ആദരിച്ചു. പുതു തലമുറയുടെ വിദ്യാഭ്യാസാഭിരുചിയെ പ്രോത്സാഹിപ്പിക്കുകയും, യുവാക്കള്‍ക്ക് പ്രചോദനം നല്‍കുകയും ചെയ്യുന്ന നിസാമിന്റെ സേവനത്തിനാണ് ആദരം. സ്‌കൂളില്‍ 13 വര്‍ഷമായി പത്താംതരത്തില്‍ 100 ശതമാനം വിജയം നേടിവരികയാണ്. ഈവര്‍ഷം ഹയര്‍സെക്കന്‍ഡറിയിലും നൂറുശതമാനം വിജയം ലഭിച്ചിട്ടുണ്ട്. സ്‌കൂളിലെ മൂന്നു വിദ്യാര്‍ഥികള്‍ക്ക് സിവില്‍ സര്‍വീസ് പരീക്ഷകള്‍ക്കുള്ള പരിശീലനത്തിനെത്തിക്കാനും നിസാമിന്റെ നേതൃത്വത്തിലുള്ള അധ്യാപകര്‍ക്കും പി.ടി.എക്കും കഴിഞ്ഞിട്ടുണ്ട്. എം.എസ്.എഫ് മണ്ഡലം പ്രസിഡന്റ് അനസ് എതിര്‍ത്തോട് നിസാമിന് ഉപഹാരം നല്‍കി. ചെങ്കള പഞ്ചായത്ത് എം.എസ്.എഫ് ട്രഷറര്‍ നാഫിഹ്, ശാഖ ഭാരവാഹികളായ ഖലീല്‍ മുത്തലിബ്, റാഷിദ് കെ.എം, നൗഫല്‍, പി.ബി.എം സ്‌കൂള്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി ഭാരവാഹികളായ മുശ്രിഫ, ഹമീദ് തുടങ്ങിയവര്‍ സംബന്ധിച്ചു.

0Shares