Categories
ചെർക്കളം തിരക്കുകൾക്കിടയിലും ആത്മീയത മുറുകെ പിടിച്ചു ജീവിച്ച വ്യക്തിത്വം; കുമ്പോൽ കെ.എസ് ആറ്റക്കോയ തങ്ങൾ; ചെർക്കളം ഓർമ്മ സ്മരണിക പുന:പ്രകാശനം ചെയ്തു
Trending News


കുമ്പള: തിരക്കുപിടിച്ച സാമൂഹ്യ രാഷ്ട്രീയ ജീവിതത്തിനിടയിൽ ആത്മീയ വിശുദ്ധി പ്രവർത്തന പദത്തിൽ നിലനിർത്തി കടന്ന്‌പോയ മഹാ വ്യക്തിത്വമാണ് ചെർക്കളം അബ്ദുള്ളയുടേതെന്ന് അത്യുത്തര കേരളത്തിൻ്റെ ആത്മീയ നേതൃത്വമായ കുമ്പോൽ തറവാട്ടിലെ കാരണവരായ കുമ്പോൽ സയ്യിദ് കെ.എസ് ആറ്റക്കോയ തങ്ങൾ പറഞ്ഞു. ചെർക്കളം അബ്ദുള്ള ഫൗണ്ടേഷൻ പുറത്തിറക്കിയ ‘ചെർക്കളം ഓർമ്മ’ സ്മരണികയുടെ പുന:പ്രകാശനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. വിശിഷ്ഠാ തിഥിയായി സംബന്ധിച്ച സയ്യിദ് മുഹമ്മദ് ഷമീം തങ്ങൾ കുമ്പോൽ സ്മരണിക ഏറ്റുവാങ്ങി. ചെർക്കളം അബ്ദുള്ളയുമായുള്ള വ്യക്തിപരമായ ബന്ധവും ആദ്യ തെരഞ്ഞെടുപ്പ് വേളയിൽ നേതൃത്വം നൽകിയ അനുഭവവും തങ്ങൾ ഓർത്തെടുത്തു. ചില കാര്യങ്ങളിൽ കാർക്കശ്യം ഉണ്ടാകും അപ്പോഴും സ്നേഹ ബന്ധങ്ങൾക്ക് ഏറെ പ്രാധാന്യം നൽകുക അത് നിലനിർത്തി മുന്നോട്ട് പോവുക എന്നത് ചെർക്കളത്തിൻ്റെ പ്രത്യേകത ആയിരുന്നുവെന്ന് തങ്ങൾ കൂട്ടിച്ചേർത്തു. ആരിക്കാടി കെ.പി റിസോർട്ടിൽ നടന്ന ചടങ്ങിൽ ചെർക്കളം അബ്ദുള്ള ഫൗണ്ടേഷൻ പ്രവർത്തക സമിതി യോഗവും സമൂഹ നോമ്പ് തുറയും സംഘടിപ്പിച്ചു. ചടങ്ങിൽ ചെയർമാൻ നാസർ ചെർക്കളം അധ്യക്ഷത വഹിച്ചു. വ്യവസായ പ്രമുഖൻ നായന്മാർമൂല വോൾഗ അബ്ദുൽ റഹ്‌മാൻ ഹാജിക്ക് ചെർക്കളം അബ്ദുള്ള ഫൗണ്ടേഷൻ പ്രത്യേക സ്നേഹാദരവ് നൽകി ആദരിച്ചു.
അസീസ് മരിക്കെ, എ.കെ ആരിഫ്, അഷറഫ് കാർള, ഫൗണ്ടേഷൻ വർക്കിംഗ് ചെയർമാൻ അമീർ പള്ളിയാൻ, വൈസ് ചെയർമാൻ അബ്ദുള്ള മുഗു, എ അബൂബക്കർ ബേവിഞ്ച, നൗഫൽ തളങ്കര, സി.എം മൊയ്തു മൗലവി, ബി.എ റഹ്മാൻ ആരിക്കാടി, കെ.പി മുനീർ, എം.എച്ച് അബ്ദുൽ ഖാദർ, കബീർ ചെർക്കളം, നഹാസ് മുഹമ്മദ്, വ്യവസായ പ്രമുഖരായ ഷാഫി നാലപ്പാട്, ഗഫൂർ എരിയാൽ, നൗഷാദ് എം.എം ചെങ്കള, അബ്ദുൽ മജീദ് കെ.എ മഞ്ചേശ്വരം, എന്നിവർ ആശംസകൾ നേർന്നു. ആനന്ദൻ പെരുമ്പള, എം.ടി അഹമ്മദലി, അഡ്വക്കേറ്റ് നസീർ, മജീദ് സന്തോഷ് നഗർ, ഖമറുദ്ദീൻ എം തളങ്കര, ഹസ്സൻ പതിക്കുന്നിൽ, മുഹമ്മദ് കുഞ്ഞി മാസ്റ്റർ പട്ല, ജാബിർ കുന്നിൽ, സലാം പാണലം, അബൂബക്കർ മരുതടുക്കം, ശരീഫ് സാഹിബ്, മുംതാസ് സമീറ, ജാസ്മിൻ കബീർ ചെർക്കളം, ബെറ്റി എബ്രഹാം, സാബിറ എവറസ്റ്റ്, കെ.എം. ഇർഷാദ്, നജീബ് കുന്നിൽ, നൗഷാദ് സി.എച്ച് ചെർക്കള, ഹമീദലി മാവിനകട്ട, ഹമീദ് മാസ്റ്റർ ബദിയടുക്ക, ശരീഫ് മുഗു തുടങ്ങിയവർ സംബന്ധിച്ചു.
ഫൗണ്ടേഷൻ ജനറൽ സെക്രട്ടറി സെഡ് എ മൊഗ്രാൽ സ്വാഗതവും സെക്രട്ടറി കരീം ചൗക്കി നന്ദിയും പറഞ്ഞു.

Sorry, there was a YouTube error.