നിലപാടിൽ നിന്നും മലക്കം മറിഞ്ഞ് വെള്ളാപ്പള്ളി; തുഷാറിന് മത്സരിക്കാം

  • Post category:news
  • Reading time:1 min read
You are currently viewing നിലപാടിൽ നിന്നും മലക്കം മറിഞ്ഞ് വെള്ളാപ്പള്ളി; തുഷാറിന് മത്സരിക്കാം

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ തൃശ്ശൂരിൽ എൻ.ഡി.എ സ്ഥാനാർത്ഥിയായി തുഷാർ വെള്ളാപ്പള്ളി മത്സരിക്കുന്നതിൽ എതിർപ്പില്ലെന്ന് വ്യക്തമാക്കി വെള്ളാപ്പള്ളി നടേശൻ. എസ്.എൻ.ഡി.പിയുടെ ഭാരവ​ഹിത്വത്തിൽ നിന്നുകൊണ്ട് തുഷാർ മത്സരിക്കുന്നതിനെ ശക്തമായി എതി‍ർത്ത വെള്ളാപ്പള്ളി ഇപ്പോൾ തുഷാർ പരിചയസമ്പന്നനായ സംഘാടകനാണെന്നും മത്സരിക്കുന്നതിൽ എതിർപ്പില്ലെന്നും നിലപാട് മാറ്റിയിരിക്കുകയാണ്.

എസ്.എൻ.ഡി.പി യോഗത്തിൽ നിന്നുകൊണ്ട് മത്സരിക്കാനാകില്ലെന്ന് പറഞ്ഞ നിലപാടും ഒറ്റയടിക്ക് വെള്ളാപ്പള്ളി തിരുത്തി. തുഷാർ എസ്.എൻ.ഡി.പി യോഗത്തിലെ ഭാരവാഹിത്വം രാജിവയ്ക്കണ്ടി വരുമോ എന്ന് ഇപ്പോൾ പറയാനാകില്ലെന്നാണ് വെള്ളാപ്പള്ളി പറയുന്നത്. തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നെങ്കിൽ എസ്.എൻ.ഡി.പി സംഘടനയിലെ പദവി രാജിവെക്കണം. എസ്.എൻ.ഡി.പിയ്ക്ക് നാണക്കെടുണ്ടാകുന്ന അനുഭവം നേരത്തെ ഉണ്ടായതുകൊണ്ടാണ് ഈ തീരുമാനമെന്നുമാണ് വെള്ളാപ്പള്ളി നേരത്തെ സ്വീ​കരിച്ചിരുന്ന നിലപാട്.

0Shares