കോട്ടയം: ഭൂമി കയ്യേറ്റവുമായി ബന്ധപ്പെട്ട പരാതിയെത്തുടര്‍ന്ന് മുണ്ടക്കയത്ത് എത്തിയ പി.സി. ജോര്‍ജ് എം.എല്‍.എ എസ്റ്റേറ്റ് തൊഴിലാളികള്‍ക്ക് നേരെ തോക്കുചൂണ്ടി. തോക്ക് ചൂണ്ടിയ എം.എല്‍.എ ആസിഡ് ഒഴിക്കുമെന്ന് ഭീഷണിപ്പെടുത്തിതായും തൊഴിലാളികള്‍ ആരോപിച്ചു. കയ്യേറ്റ ഭൂമിയിലെ തര്‍ക്കവുമായി ബന്ധപ്പെട്ട ചര്‍ച്ചക്കാണ് പി.സി. ജോര്‍ജ് സ്ഥലത്ത് എത്തിയത്. മുണ്ടക്കയത്ത് ഹാരിസണ്‍ എസ്റ്റേറ്റിലെ ഭൂമി കയ്യേറിയതുമായി ബന്ധപ്പെട്ട പ്രശ്നത്തിലാണ് സ്ഥലം എം.എല്‍.എകൂടിയായ പി.സി. ജോര്‍ജ് ഇടപെട്ടത്. എന്നാല്‍ എം.എല്‍.എ സ്ഥലത്ത് എത്തിയതറിഞ്ഞ് തൊഴിലാളികളോടപ്പം ഒരുപറ്റം ആളുകളും ചേര്‍ന്നതോടെ സ്ഥിതി സംഘര്‍ഷഭരിതമാക്കുകയായിരുന്നു.

ഇതിനിടെ പി.സി. ജോര്‍ജ് ഉപയോഗിച്ച ചില വാക്കുകള്‍ പിന്‍വലിക്കണമെന്ന് തൊഴിലാളില്‍ ചിലര്‍ നിലപാടെടുത്തു ഇതു നടക്കില്ലെന്ന് പി.സി. ജോര്‍ജും വ്യക്തമാക്കി. ഇതോടെ കൂടുതല്‍ തൊഴിലാളികള്‍ സ്ഥലത്തെത്തി. പി.സി. ജോര്‍ജ് മടങ്ങി പോകമമെന്ന്മുദ്രാവാക്യം മുഴക്കി. ഇതോടെ പ്രകോപിതനായ പി.സി. ജോര്‍ജ് കയ്യിലുണ്ടായിരുന്ന പിസ്റ്റളെടുത്ത് തൊഴിലാളികള്‍ക്ക് നേരെ ചൂണ്ടുകയായിരുന്നു. തൊഴിലാളികളോടൊപ്പം ഉണ്ടായിരുന്നത് ചില ഗുണ്ടകളാണെന്നും ഇവര്‍ തനിക്കെതിരെ തിരിഞ്ഞപ്പോള്‍ സ്വയം രക്ഷക്കുവേണ്ടി തോക്ക് ചൂണ്ടിയതെന്നും പി.സി. ജോര്‍ജ് എം.എല്‍.എ പിന്നീട് വ്യക്തമാക്കി. ഒരു പൊതുപ്രവര്ത്തകന് എന്നനിലയില്‍ പി.സി ജോര്‍ജ് കാണിച്ചത് ശരിയായില്ല എന്ന നിലപാടുമായി നിരവധിപേര്‍ രംഗത്ത് വന്നു. തോക്ക് ചൂണ്ടിയ നടപടി വരും ദിവസങ്ങളില്‍ ചര്‍ച്ചയാകുമോ എന്നാണ് ഏവരും ഉറ്റു നോക്കുന്നത്.