തെക്ക് കിഴക്കന്‍ അറബി കടലില്‍ ന്യൂനമര്‍ദം രൂപപ്പെട്ടു; ചുഴലിക്കാറ്റിന് സാധ്യതയെന്ന്‍ മുന്നറിയിപ്പ്

  • Post category:news
  • Reading time:1 min read
You are currently viewing തെക്ക് കിഴക്കന്‍ അറബി കടലില്‍ ന്യൂനമര്‍ദം രൂപപ്പെട്ടു; ചുഴലിക്കാറ്റിന് സാധ്യതയെന്ന്‍ മുന്നറിയിപ്പ്

ലക്ഷദ്വീപിനോട് ചേര്‍ന്ന് തെക്ക് കിഴക്കന്‍ അറബി കടലില്‍ ന്യൂനമര്‍ദം രൂപപ്പെട്ടതായി കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. അടുത്ത 48 മണിക്കൂറിനുള്ളില്‍ ഇത് തീവ്ര ന്യൂനമര്‍ദ്ദമായി മാറാന്‍ സാധ്യതയുണ്ട് . ഈ ന്യൂനമര്‍ദ്ദം ചുഴലികാറ്റായി പരിണമിക്കുകയും വടക്ക് ,വടക്ക് – പടിഞ്ഞാറന്‍ ദിശയില്‍ വീശിയടിക്കുമെന്നുമാണ് മുന്നറിയിപ്പ്.

ഞായര്‍, തിങ്കള്‍, ചൊവ്വ, ബുധന്‍, വ്യാഴം ദിവസങ്ങളില്‍ കനത്ത മഴയും ശക്തമായ കാറ്റും വീശിയടിക്കാന്‍ സാധ്യതയുണ്ട്. കേരള തീരത്ത് 45 മുതല്‍ 55 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും മുന്നറിയിപ്പുണ്ട്.

അതേസമയം വിവിധ ജില്ലകളില്‍ നാളെയും മറ്റന്നാളും പ്രഖ്യാപിച്ചിരുന്ന ഓറഞ്ച് അലര്‍ട്ട് കേന്ദ്ര കാലാവസ്ഥ നിരീക്ഷണകേന്ദ്രം പിന്‍വലിച്ചു. നാളെ എറണാകുളം, മലപ്പുറം ജില്ലകളിലും മറ്റന്നാള്‍ എറണാകുളം, മലപ്പുറം, തൃശ്ശൂര്‍ ജില്ലകളിലും പ്രഖ്യാപിച്ചിരുന്ന ഓറഞ്ച് അലര്‍ട്ടാണ് പിന്‍വലിച്ചിരിക്കുന്നത്. നിലവില്‍, നാളെ കണ്ണൂരിലും കോഴിക്കോട്ടും യെല്ലോ അലര്‍ട്ടായിരിക്കും. മറ്റന്നാള്‍ ആലപ്പുഴ, എറണാകുളം, മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. അതേസമയം, ബുധനാഴ്ച മലപ്പുറത്തും കോഴിക്കോട്ടും ഓറഞ്ച് അലര്‍ട്ട് ആയിരിക്കും.

0Shares