ഉദുമ: നാമജപയാത്രയില്‍ പങ്കെടുത്ത 3,000 ആളുകള്‍ക്കെതിരെ പോലീസ് കേസ്. ശബരിമലയിലെ ക്ഷേത്രാചാരങ്ങള്‍ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് കീഴൂരില്‍ നിന്ന് തൃക്കണ്ണാട്ടേക്ക് നടത്തിയ നാമജപയാത്രയില്‍ പങ്കെടുത്ത ആളുകളുടെ പേരിലാണ് ബേക്കല്‍ പോലീസ് കേസെടുത്തത്. അനുമതിയില്ലാതെ പൊതുവഴിയില്‍ ജനങ്ങള്‍ക്ക് തടസം സൃഷ്ടിച്ച് പ്രകടനം നടത്തിയതിനാണ് കേസെടുത്തിരിക്കുന്നത്.
തൃക്കണ്ണാട്-കീഴൂര്‍ ധര്‍മശാസ്താ സേവാസംഘത്തിനെയും വിവിധ ക്ഷേത്രങ്ങളുടെയും അയ്യപ്പ ഭക്തരുടെയും നേതൃത്വത്തിലാണ് കീഴൂരില്‍നിന്ന് തൃക്കണ്ണാട്ടേക്ക് നാമജപയാത്ര നടത്തിയത്.
തൃക്കണ്ണാട്ട് ഗതാഗതം തടസപ്പെട്ടു; നാമജപയാത്രയില്‍ പങ്കെടുത്ത 3,000 ആളുകള്‍ക്കെതിരെ പോലീസ് കേസ്