തുഷാര എയര്‍ കണ്ടീഷണര്‍ കമ്പനിയുടെ ആദ്യ കേരള ഷോറൂം ഉദ്ഘാടനം വെള്ളിയാഴ്ച

  • Post category:news
  • Reading time:1 min read
You are currently viewing തുഷാര എയര്‍ കണ്ടീഷണര്‍ കമ്പനിയുടെ ആദ്യ കേരള ഷോറൂം ഉദ്ഘാടനം വെള്ളിയാഴ്ച

കാസര്‍കോട്: പ്രമുഖ എയര്‍ കണ്ടീഷണര്‍ ഉല്‍പന്ന നിര്‍മാണ വിതരണ കമ്പനിയായ തുഷാര മാനുഫാക്ച്വറിങ് പ്രൈവറ്റ് ലിമിറ്റഡിന്റെ
സംസ്ഥാനത്തെ ആദ്യ ഷോറൂം കാസര്‍കോട് മേല്‍പറമ്പയില്‍ പ്രവര്‍ത്തനമാരംഭിക്കുമെന്ന് മാനേജ്‌മെന്റ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. വെള്ളിയാഴ്ച രാവിലെ 10ന് ഉദുമ എം.എല്‍.എ കെ കുഞ്ഞിരാമന്‍ ഉദ്ഘാടനം ചെയ്യും. ചെമ്മനാട് പഞ്ചായത്ത് പ്രസിഡന്റ് അബ്ദുല്‍ ഖാദര്‍ കല്ലട്ര അധ്യക്ഷനാകും. ഷാനവാസ് പാദൂര്‍, താഹിറ താജുദ്ദീന്‍, മാഹിന്‍ കല്ലട്ര, കെ അഹമ്മദ് ഷെരീഫ് തുടങ്ങിയവര്‍ സംബന്ധിക്കും. തുഷാരയുടെ ചില ഉല്‍പനങ്ങളുടെ ലോഞ്ചിങ് കഴിഞ്ഞ മാസം 27ന് ന്യൂഡല്‍ഹിയില്‍ വച്ച് നടന്നിരുന്നു. പരിചയ സമ്പരായ കമ്പനിയുടെ ടെകനീഷ്യന്മാരാണ് സര്‍വീസ് നടത്തുന്നത്. വാര്‍ത്താസമ്മേളനത്തില്‍ കമ്പനി മാനേജിങ് പാര്‍ട്ണര്‍ അജേഷ് ബാബു, ഡയരക്ടര്‍ ഗണേഷ് അരമങ്ങാനം, പ്രകാശ് വര്‍മ(എ.ജി.എം), ദീപക് ബര്‍ണാബെഷ് സംബന്ധിച്ചു.

0Shares