തളങ്കര മുസ്ലിം ഹൈസ്‌കൂളിന് 1989-90 ബാച്ച് നിര്‍മ്മിച്ചു നല്‍കിയ പ്രവേശന കവാടം തുറന്നു

  • Post category:local news
  • Reading time:1 min read
You are currently viewing തളങ്കര മുസ്ലിം ഹൈസ്‌കൂളിന് 1989-90 ബാച്ച് നിര്‍മ്മിച്ചു നല്‍കിയ പ്രവേശന കവാടം തുറന്നു

കാസര്‍കോട്: അഞ്ച് ലക്ഷം രൂപയോളം ചെലവഴിച്ച് തളങ്കര ഗവ. മുസ്ലിം ഹൈസ്‌കൂളിന് വേണ്ടി 1989-90 എസ്.എസ്.എല്‍.സി ബാച്ച് പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ നിര്‍മ്മിച്ചുനല്‍കിയ പ്രവേശന കവാടം എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനാ പ്രസിഡണ്ട് യഹ്യ തളങ്കര അധ്യക്ഷത വഹിച്ചു.
ജനറല്‍ സെക്രട്ടറി ടി.എ ഷാഫി സ്വാഗതം പറഞ്ഞു. നഗരസഭാധ്യക്ഷ ബീഫാത്തിമ ഇബ്രാഹിം മുഖ്യാതിഥിയായിരുന്നു. സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ കെ.എം അബ്ദുല്‍റഹ്മാന്‍, നൈമുന്നിസ, പി.ടി.എ പ്രസിഡണ്ട് ടി.കെ മൂസ, ഹയര്‍ സെക്കണ്ടറി പ്രിന്‍സിപ്പാള്‍ പ്രസാദ്, പ്രിന്‍സിപ്പാള്‍ മനോജ്, നഗരസഭാ അംഗങ്ങളായ മുജീബ് തളങ്കര, റംസീന റിയാസ്, മുന്‍ പി.ടി.എ പ്രസിഡണ്ട് കെ.എ. മുഹമ്മദ് ബഷീര്‍ വോളിബോള്‍, മദര്‍ പി.ടി.എ പ്രസിഡണ്ട് സുമയ്യ മൊയ്തീന്‍, എരിയാല്‍ ഷരീഫ്, പി.ടി ഖാദര്‍ പ്രസംഗിച്ചു. പഴയകാല അധ്യാപകരായ ടി.എ കുഞ്ഞഹമ്മദ് മാസ്റ്റര്‍, അബ്ദുല്‍റഹ്മാന്‍ മാസ്റ്റര്‍, പി. മാഹിന്‍മാസ്റ്റര്‍, എം.എ അബ്ദുല്‍ഖാദര്‍ മാസ്റ്റര്‍, എന്‍.പി മുഹമ്മദ് കുഞ്ഞി മാസ്റ്റര്‍, അബൂസാലിഹ് മാസ്റ്റര്‍, ഔസേഫ് മാസ്റ്റര്‍, ജയരാജന്‍ മാസ്റ്റര്‍, ബക്കര്‍ മാസ്റ്റര്‍ എന്നിവരെ ആദരിച്ചു. ജലാല്‍ തായല്‍ നന്ദി പറഞ്ഞു.

 

0Shares