ചെന്നൈ സൂപ്പര്‍ഫാസ്റ്റിനു നീലേശ്വരത്ത് അനുവദിച്ച താല്‍ക്കാലിക സ്റ്റോപ് ആറുമാസത്തേക്ക് കൂടി നീട്ടി

  • Post category:news
  • Reading time:2 mins read
You are currently viewing ചെന്നൈ സൂപ്പര്‍ഫാസ്റ്റിനു നീലേശ്വരത്ത് അനുവദിച്ച താല്‍ക്കാലിക സ്റ്റോപ് ആറുമാസത്തേക്ക് കൂടി നീട്ടി

നീലേശ്വരം: ചെന്നൈ സൂപ്പര്‍ഫാസ്റ്റിനു നീലേശ്വരത്ത് അനുവദിച്ച താല്‍ക്കാലിക സ്റ്റോപ് ആറുമാസത്തേക്ക് കൂടി നീട്ടിയതായി റെയില്‍വേ അധികൃതര്‍ അറിയിച്ചു. റിസര്‍വേഷനും ആറുമാസത്തേക്ക് നീട്ടിയിട്ടുണ്ട്. ഈമാസം 30 വരെയാണ് സ്റ്റോപ് അനുവദിച്ചിരുന്നത്. ഇത് അടുത്ത ജനുവരി 30 വരേ തുടരും. രാജാസ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ 1987-88 പൂര്‍വവിദ്യാര്‍ഥി ബാച്ച് രൂപവത്കരിച്ച ജനകീയകൂട്ടായ്മയാണ് സ്റ്റോപിന് പിന്നില്‍ പ്രവര്‍ത്തിച്ചത്. ഈ ബാച്ചില്‍ പഠിച്ച കേന്ദ്ര ഗ്രാമവികസന മന്ത്രാലയം ഡയറക്ടര്‍ പി. മനോജാണ് കേന്ദ്രസര്‍ക്കാറില്‍ സ്വാധീനംചെലുത്തി സ്‌റ്റോപ് നേടിയെടുത്തത്. അതേസമയം സ്ഥലം എം.പി പി കരണാകരന്റെ ശ്രമഫലമായാണ് സ്റ്റോപനുവദിച്ചതെന്ന് നഗരസഭയും അവകാശപ്പെട്ട് രംഗത്തെത്തിയിരുന്നു. ചെന്നൈ സൂപര്‍ ഫാസ്റ്റിന് പിന്നാലെ മംഗളൂരു-കോയമ്പത്തൂര്‍ ഇന്റര്‍സിറ്റി എക്സ്പ്രസിനും നീലേശ്വരത്ത് സ്റ്റോപ്പ് അനുവദിച്ചിരുന്നു. എം.പി. മാരായ സുരേഷ്ഗോപി, റിച്ചാഡ് ഹേ എന്നിവരുടെ ശ്രമഫലമായാണ് സ്റ്റോപ് അനുവദിച്ചത്.

വായനക്കാര്‍ക്കായുള്ള പ്രതിവാര സമ്മാന പദ്ധതി(ജുലൈ 29)

ഈ ആഴ്ചയിലെ ക്വിസ് മല്‍സരത്തിലെ ചോദ്യം

കാലവര്‍ഷക്കെടുതി വിലയിരുത്താന്‍ കഴിഞ്ഞ ആഴ്ച കേരളത്തിലെത്തിയ കേന്ദ്ര ആഭ്യന്തര സഹമന്ത്രി ആര്?

A) ഡി.വി സദാനന്ദ ഗൗഡ

B) അല്‍ഫോണ്‍സ് കണ്ണന്താനം

C) കിരണ്‍ റിജ്ജു

D) നിര്‍മലാ സീതാരാമന്‍

മല്‍സരത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹമുള്ളവര്‍ ചെയ്യണ്ടത്; എല്ലാദിവസവും പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകള്‍ പ്രത്യേകം ശ്രദ്ധിച്ചാല്‍ വായനക്കാര്‍ക്ക് എളുപ്പം ഉത്തരം നല്‍കാന്‍ സാധിക്കും. ഈ സമ്മാന പദ്ധതിയുടെ ഭാഗമാകുന്നതിന് ആദ്യം ചാനല്‍ ആര്‍.ബിയുടെ channelrb.com എന്ന ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യണം. പിന്നീട് അതിലെ ചോദ്യമുള്‍പ്പെടുന്ന ലിങ്ക് നിങ്ങളുടെ ടൈംലൈനിലേക്കും മറ്റു ഗ്രൂപ്പുകളിലേക്കും ഷെയര്‍ ചെയ്യണം. അതിന് ശേഷം ഫേസ് ബുക്കില്‍ കമെന്റായി ഉത്തരവും നിങ്ങളുടെ പേരും അയക്കണം. കൂടാതെ ഉത്തരം, പേര്, വിലാസമടക്കം 7025274015 എന്ന മൊബൈല്‍ നമ്പറില്‍ ഈമാസം 29 നു രാത്രി 12 നകം അയക്കണം. 30 നു വിജയിയെ പ്രഖ്യാപിക്കും. പ്രതിവാര ക്വിസ് മല്‍സരത്തില്‍ വിജയികളാകുന്നവര്‍ക്ക് ചാനല്‍ ആര്‍.ബിയുടെ സമ്മാനവും സര്‍ട്ടിഫിക്കറ്റിനൊപ്പം പ്രമുഖ കാര്‍ വിതരണക്കാരായ ആപ്‌കോ ഹ്യൂണ്ടായ് നല്‍കുന്ന സമ്മാനം ലഭിക്കും. ക്രിക്കറ്റ് ബാറ്റും ബോളും അടങ്ങുന്ന കിറ്റാണ് സമ്മാനം.

കഴിഞ്ഞ ആഴ്ച നടത്തിയ മല്‍സരത്തിലെ വിജയി; അഷറഫ് റഹ്മാന്‍, നാലാംമൈല്‍, കാസര്‍കോട്

0Shares