ചെങ്കള പഞ്ചായത്തിലെ പട്ടിക ജാതിക്കാരുടെ ഫണ്ട് തിരിമറി നടത്തിയ സി.പി.എം നേതാവിനെക്കുറിച്ച് അന്വേഷണം നടത്തണമെന്ന് ലീഗ്

  • Post category:local news
  • Reading time:1 min read
You are currently viewing ചെങ്കള പഞ്ചായത്തിലെ പട്ടിക ജാതിക്കാരുടെ ഫണ്ട് തിരിമറി നടത്തിയ സി.പി.എം നേതാവിനെക്കുറിച്ച് അന്വേഷണം നടത്തണമെന്ന് ലീഗ്

ചെങ്കള: പഞ്ചായത്തിലെ സി.പി.എം നേതാവായ നാലാം വാര്‍ഡ് അംഗം പട്ടിക ജാതിക്കാരുടെ ഫണ്ട് തിരിമറി നടത്തിയത് അന്വേഷിക്കണമെന്ന് ചെങ്കള പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി ആവശ്യപ്പെട്ടു. ബ്ലോക്ക് പഞ്ചായത്തില്‍ നിന്നും എസ്.സി, എസ്.ടി വിഭാഗങ്ങള്‍ക്ക് നല്‍കുന്ന ആനുകൂല്യങ്ങള്‍ ഈ മെമ്പര്‍ അവരെ കബളിപ്പിച്ച് കൈക്കലാക്കിയിട്ടുണ്ട്. തട്ടിപ്പ് പുറത്ത് വന്നതോടെ ഇതിന് ഇരയായ നിരവധി പട്ടികജാതി കുടുംബങ്ങള്‍ പരാതിയുമായി മുന്നോട്ട് വന്നിട്ടുണ്ട്. പഞ്ചായത്തില്‍ നിന്നും ലഭിക്കുന്ന പല ആനുകൂല്യങ്ങളും ഇത്തരത്തില്‍ ഈ മെമ്പര്‍ കൈക്കലാക്കിയിട്ടുണ്ട്. സഹകരണ ബാങ്ക് വഴി വിതരണം ചെയ്യുന്ന പെന്‍ഷന്‍ ലഭിക്കുന്ന വീടുകളില്‍ പോയി ഇയാള്‍ പാരിതോഷികം പറ്റിയത് നേരത്തെ തന്നെ നാട്ടില്‍ ചര്‍ച്ചയായിരുന്നു.

സി.പി.എം പാര്‍ട്ടിയുടെ അറിവോടെയാണോ ഇത് നടക്കുന്നതെന്ന് നേതൃത്വം വ്യക്തമാക്കണം. കുടുംബങ്ങള്‍ക്ക് തട്ടിയെടുത്ത പണം ഉടന്‍ തിരിച്ച് നല്‍കി സി.പി.എം മാന്യത കാണിക്കണമെന്നും ഇല്ലെങ്കില്‍ ലീഗ് തട്ടിപ്പിനിരയായ കുട്ടംബങ്ങളെ അണിനിരത്തിക്കൊണ്ട് സമര പരിപാടികളുമായി മുന്നോട്ട് പോകമെന്നും പ്രസിഡണ്ട് ബി.കെ അബ്ദുസമദ് ജനറല്‍ സെക്രട്ടറി പി.ഡി.എ റഹ്മാന്‍ എന്നിവര്‍ പ്രസ്താവനയില്‍ പറഞ്ഞു

0Shares