ചാനല്‍ ആര്‍.ബി ഡോട്ട്കോം വായനക്കാര്‍ക്കായി ഒരുക്കിയ സമ്മാന വിതരണം നടന്നു

  • Post category:news
  • Reading time:1 min read
You are currently viewing ചാനല്‍ ആര്‍.ബി ഡോട്ട്കോം വായനക്കാര്‍ക്കായി ഒരുക്കിയ സമ്മാന വിതരണം നടന്നു

കാസര്‍കോട്: ചാനല്‍ ആര്‍.ബി ഡോട്ട്കോം വായനക്കാര്‍ക്കായി ഒരുക്കിയ സമ്മാനപദ്ധതിയുടെ ഭാഗമായി പ്രതിദിനം നടത്തിവരുന്ന ക്വിസ് മല്‍സരത്തിലെ വിജയികള്‍ക്ക് സമ്മാനങ്ങളും സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. ജൂണ്‍ രണ്ടുവരേയുള്ള ദിവസങ്ങളില്‍ വിജയിച്ച രണ്ടുപേര്‍ക്കാണ് സമ്മാനങ്ങള്‍ വിതരണം ചെയ്തത്. ചാനല്‍ ആര്‍.ബിയുടെ സ്റ്റുഡിയോവില്‍ നടന്ന ചടങ്ങില്‍ വിജയി ഹസന്‍ മണിയംപാറ സീനിയര്‍ റിപോര്‍ട്ടര്‍ ദേവിദാസില്‍ നിന്ന് സമ്മാനവും സര്‍ട്ടിഫിക്കറ്റും ഏറ്റുവാങ്ങി. ചാനല്‍ ആര്‍.ബി എം.ഡി മുഹമ്മദ് ഹാരിസ്, ഹസന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. മൗലവി ബുക്ക് ഡിപ്പോയാണ് വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ സ്‌പോണ്‍സര്‍ ചെയ്യുന്നത്. ഈമാസം മൂന്നുമുതല്‍ ഒന്‍പതുവരേയുള്ള ദിവസങ്ങളിലെ വിജയികള്‍ക്ക് ചൊവ്വാഴ്ച സമ്മാനങ്ങള്‍ വിതരണം ചെയ്യും.

വായനക്കാര്‍ക്കുള്ള സമ്മാന പദ്ധതി(10.06.2018)

ഇന്നത്തെ ചോദ്യം

ഏറ്റവും കൂടുതല്‍ മികച്ച നടനുള്ള ദേശീയ പുരസ്‌കാരം ലഭിച്ച മലയാള നടന്‍?

A) മോഹന്‍ലാല്‍

B) മമ്മൂട്ടി

C) സുരേഷ് ഗോപി

D) ഭരത് ഗോപി

E) ഇവയൊന്നുമല്ല

നിങ്ങള്‍ ചെയ്യേണ്ടത്; ചാനല്‍ ആര്‍.ബിയുടെ channelrb.com ഫേസ് ബുക്ക് പേജ് നിര്‍ബന്ധമായും ലൈക്ക് ചെയ്യുക. പിന്നീട് ചോദ്യത്തിനുള്ള ശരിയുത്തരം 7025274015 എന്ന മൊബൈല്‍ നമ്പറില്‍ മെസേജ് ആയി ഇന്നുരാത്രി(10.06.18) 12 മണിക്ക് മുമ്പ് അയക്കുക. ഉത്തരത്തോടൊപ്പം നിങ്ങളുടെ മുഴുവന്‍ പേര് (ഫേസ്ബുക്കിലെ പ്രൊഫൈല്‍ നെയിമും വേണം), വിലാസം, (പഞ്ചായത്ത്, മുന്‍സിപ്പാലിറ്റി), മൊബൈല്‍ നമ്പര്‍ എന്നിവ രേഖപ്പെടുത്തണം. ഒന്നില്‍ കൂടുതല്‍ ശരിയുത്തരം വരികയാണെങ്കില്‍ നറുക്കെടുപ്പിലൂടെ ചാനല്‍ ആര്‍.ബി വിജയികളെ കണ്ടത്തും. ഈ സമ്മാനപദ്ധതിയില്‍ ആര്‍ക്കും പങ്കെടുക്കാം. മൗലവി ബുക്ക് ഡിപ്പോ സ്‌പോണ്‍സര്‍ ചെയ്യുന്ന സമ്മാനങ്ങളും ചാനല്‍ ആര്‍.ബിയുടെ സര്‍ട്ടിഫിക്കറ്റുമാണ് വിജയികള്‍ക്ക് നല്‍കുന്നത്.

ഇന്നലെ (09.06.2018) നടന്ന മല്‍സരത്തിലെ ഉത്തരം: ലൈലത്തുല്‍ ഖദര്‍ പ്രതീക്ഷിക്കുന്ന ദിനം

വിജയി: ഹാരിസ് റഹ്മാനി, പള്ളിക്കര, കാസര്‍കോട്.

0Shares