ഖാസിയുടെ മരണം, കൊലയാളി ആര്..? പ്രതിഷേതം ശക്തമാകുന്നു; മേല്‍പറമ്പ് ജനകീയ കൂട്ടായ്മ എസ്.പി ഓഫീസിലേക്ക് വ്യാഴാഴ്ച മാര്‍ച്ച് നടത്തും

  • Post category:local news
  • Reading time:1 min read
You are currently viewing ഖാസിയുടെ മരണം, കൊലയാളി ആര്..? പ്രതിഷേതം ശക്തമാകുന്നു; മേല്‍പറമ്പ് ജനകീയ കൂട്ടായ്മ എസ്.പി ഓഫീസിലേക്ക് വ്യാഴാഴ്ച മാര്‍ച്ച് നടത്തും

കാസര്‍കോട്: ചെമ്പരിക്ക ഖാസി സി.എം ഉസ്താദിന്റെ മരണം കൊലപാതകമാണെന്നതിന്റെ തെളിവായി ലഭിച്ച ശബ്ദരേഖ പോലിസിന് സമര്‍പിച്ചിട്ട് കേസെടുക്കാനോ പരാതി സ്വീകരിക്കാനോ നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ച് മേല്‍പറമ്പ് ജനകീയ കൂട്ടായ്മ എസ്.പി ഓഫിസിലേക്ക് വ്യാഴാഴ്ച രാവിലെ 10നു മാര്‍ച്ച് നടത്തും. ഇതിന്റെ ഭാഗമായി മേല്‍പറമ്പില്‍ തിങ്കളാഴ്ച വൈകീട്ട് പ്രതിഷേധ പ്രകടനം നടന്നു.

ചൊവ്വാഴ്ചയും ബുധനാഴ്ചയും സായാഹ്ന ധര്‍ണ നടത്താനും യോഗതീരുമാനമായി. പി.ഡി.പി നേതാവ് സയ്യിദ് ഉമര്‍ ഫാറൂഖ് തങ്ങളാണ് ശബ്ദരേഖ പുറത്തുവിട്ടത്. മേല്‍പറമ്പില്‍ പുതുതായി രൂപീകരിച്ച ആക്ഷന്‍ കമ്മിറ്റിയോഗത്തില്‍ സൈഫുദ്ദീന്‍ കെ മാക്കോട്, ശിഹാബ് കടവത്ത്, മുഹമ്മദ് ഷാഫി, സലാം കൈനോത്ത്, മുനീര്‍ കടവത്ത് തുടങ്ങിയവര്‍ സംബന്ധിച്ചു.

0Shares