ക്ഷീര സഹകാരി അവാര്‍ഡ് അബൂബക്കറിന്

  • Post category:news
  • Reading time:1 min read
You are currently viewing ക്ഷീര സഹകാരി അവാര്‍ഡ് അബൂബക്കറിന്

കോഴിക്കോട്/ കാസർകോട്: ഈ സാമ്പത്തിക വര്‍ഷം മലബാര്‍ മേഖലയില്‍ ഏറ്റവൂം കൂടുതല്‍ പാലളന്ന കര്‍ഷകനുളള ക്ഷീരസഹകാരി അവാര്‍ഡിന് പെര്‍ള ക്ഷീരോല്‍പ്പാദക സഹകരണ സംഘം ഭരണസമിതി അംഗവും എന്‍മകജെ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ടുമായ ആര്‍.കെ. അബൂബക്കര്‍ അര്‍ഹനായി. 2,58,900 ലിറ്റര്‍ പാല്‍ സംഘത്തില്‍ അളന്നാണ് ഈ നേട്ടം കരസ്ഥമാക്കിയത്.

2017-18 ലെ ഏറ്റവും നല്ല തരിശുനില തീറ്റപ്പുല്‍ കൃഷി അവാര്‍ഡ് ജേതാവ് കൂടിയായ ഈ യുവ കര്‍ഷന്‍ കറവ പശു, കിടാരി, കന്നുകുട്ടി ഇനങ്ങളിലായി 166 ഉരുക്കളുടെ ഉടമയാണ്. 50,000 രൂപയും, പ്രശസ്തി പത്രവും അടങ്ങിയ അവാര്‍ഡ് ഫെബ്രുവരി 22, 23 തീയതികളിലായി ആലപ്പുഴ വണ്ടാനം ടി.ബി.മെഡിക്കല്‍ കോളേജ് ഓഡിറ്റോറിയത്തില്‍ നടക്കുന്ന ക്ഷീരകര്‍ഷക പാര്‍ലമെന്റില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിന്നും ഏറ്റുവാങ്ങും.

0Shares