
കൊല്ലം: എന്‍ജിനീയറിങ് കോളേജില്‍ കാര്‍ അഭ്യാസപ്രകടനത്തിനിടെ അപകടം. അപകടത്തില്‍ രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. കൊല്ലം ബിഷപ് ജെറോം എന്‍ജിനീയറിംഗ് കോളജിലാണ് സംഭവം.

നിയന്ത്രണംവിട്ട കാര്‍ വിദ്യാര്‍ത്ഥികള്‍ കൂടിനിന്ന സ്ഥലത്തേക്ക് ഇടിച്ചുകയറുകയായിരുന്നു. അപകടം വരുത്തിയ കാർ ഓടിച്ചിരുന്ന വിദ്യാർത്ഥി ഒളിവിൽ പോയതായാണ് വിവരം.